'ഇത് 1962 അല്ല, പ്രധാനമന്ത്രി മോദിയുടെ 2022': ചൈനക്ക് മുന്നറിയിപ്പുമായി തവാങിലെ സന്യാസിമാർ

തവാങ് (അരുണാചൽ പ്രദേശ്): തവാങ് സെക്ടറിലെ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യ-ചൈന അതിർത്തി അശാന്തമായിരിക്കുകയാണ്. അതിനിടെ, ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തവാങ് ആശ്രമത്തിലെ സന്യാസിമാർ. ഇത് 1962 അല്ലെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിട്ടുള്ള 2022 ആണെന്നും സന്യാസിമാർ ചൈനക്ക് മുന്നറിയിപ്പ് നൽകി. "പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും ഒഴിവാക്കില്ല. ഞങ്ങൾ മോദി സർക്കാരിനെയും ഇന്ത്യൻ സൈന്യത്തെയും പിന്തുണക്കുന്നു" -തവാങ് ആശ്രമത്തിലെ സന്യാസിയായ ലാമ യെഷി ഖാവോ പറഞ്ഞു.

ചൈനീസ് സർക്കാർ എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങൾക്ക് പിന്നാലെ പോകാറുണ്ടെന്നും ഇത് തീർത്തും തെറ്റാണെന്നും യെഷി ഖാവോ പറഞ്ഞു. "അവർ ഇന്ത്യൻ ഭൂമിയിലും കണ്ണുവക്കുന്നു. ചൈനീസ് സർക്കാർ തെറ്റാണ് ചെയ്യുന്നത്. അവർക്ക് ലോകത്ത് സമാധാനം വേണമെങ്കിൽ അവർ ഇത് ചെയ്യരുത്. അവർക്ക് യഥാർത്ഥത്തിൽ സമാധാനം വേണമെങ്കിൽ, അവർ ആരെയും ഉപദ്രവിക്കരുത്" -ഖാവോ പറഞ്ഞു.

Tags:    
News Summary - "It's not 1962, but 2022 with PM Modi govt": Tawang Monastery monks warn China after recent face-off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.