ജയിൽ രജിസ്റ്ററിൽ ഇനി ജാതികോളമില്ല; തടവറകളിലെ തൊഴിൽ വിവേചനത്തിനെതിരെ സുപ്രീം കോടതി

ജയിലിൽ തടവുകാർക്ക് ജാതി അടിസ്ഥാനത്തിൽ തൊഴിൽ വിഭജിച്ചു നൽകുന്ന നടപടിക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി . ജയിലുകളിൽ തുടരുന്ന ജാതി വിവേചനങ്ങൾ തടയാൻ മാർഗനിർദേശങ്ങളും കോടതി പുറത്തിറക്കി . ജയിൽ രജിസ്റ്ററിലെ ജാതികോളം നിർബന്ധമായി ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.

അടിച്ചുവാരുന്നതുൾപ്പെടുന്ന ശുചീകരണ ജോലികൾ പാർശ്വവൽക്കരിക്കപ്പെട്ട ജാതികളിൽ ഉൾപ്പെടുന്ന തടവുകാർക്ക് നൽകി പാചകവും മറ്റും മുന്നോക്ക ജാതിക്കാർക്കും നൽകുന്നത് നേരിട്ടുള്ള ജാതി വിവേചനവും ആർട്ടിക്കിൾ 15ന്റെ ലംഘനവുമാണെന്ന് കോടതി വ്യക്തമാക്കി.കുറഞ്ഞ കാലയളവിലേക്ക് തടവിലായവർക്ക് നൽകുന്ന ജോലികൾ സംബന്ധിക്കുന്ന യു.പി ജയിൽ ചട്ടങ്ങൾ തൊട്ടുകൂടായ്മ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. സ്വന്തം ​ജാതിയിൽപ്പെട്ടവർ പുറത്ത് ചെയ്യുന്ന ജോലികൾ മാത്രം ജയിലിൽ തടവിലാവുന്നവരും ചെയ്താൽ മതിയെന്ന ചട്ടത്തിനെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്.

ജാതി അടിസ്ഥാനത്തിലെ ജോലി വിവേചനം അവസാനിപ്പിക്കാൻ ജയിൽ മാനുവലുകൾ പരിഷ്കരിക്കരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.ഓൺലൈൻ മാധ്യമമായ ദി വയറിൽ പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തെ ഉദ്ധരിച്ച് മാധ്യമപ്രവർത്തകയായ സുകന്യ ശാന്ത പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്മേലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉൾപ്പെടുന്നത് സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ്.വിധി പ്രസ്താവിക്കുന്നതിന് മുൻപ് ,ഇത് മനോഹരമായി ഗവേഷണം ചെയ്ത സമർപ്പിച്ച ഹർജിയാണെന്ന് പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ് കേസിൽ വാദമുഖങ്ങൾ അവതരിപ്പിച്ച അഭിഭാഷകരെയും അഭിനന്ദിച്ചു.സ്ഥിരം കുറ്റവാളികൾക്കും ക്രിമിനൽ ഗോത്രങ്ങൾ എന്ന് പരാമർശിക്കുന്നവർക്കു നേരെയുള്ള അതിക്രമങ്ങളെ കുറിച്ചും ജയിൽ രേഖകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിധിയിൽ പരാമർശിക്കുന്നുണ്ട്

Tags:    
News Summary - Jail register no longer has caste; Supreme Court against employment discrimination in prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.