മുംബൈ: മാംസാഹാരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളിലെ പരസ്യങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജൈന മത ട്രസ്റ്റുകൾ ബോംബെ ഹൈകോടതിയിൽ. ഇത്തരം പരസ്യങ്ങൾ സമാധാനത്തോടെ ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഹനിക്കുന്നുവെന്ന് ആരോപിച്ചാണ് ഹരജി.
മാംസാഹാരം ഇഷ്ടമുള്ളവർക്ക് അതു കഴിക്കാം. എന്നാൽ, സസ്യാഹാരം കഴിക്കുന്നവരുടെ വീടുകളിൽ പരസ്യങ്ങളിലൂടെ മാംസാഹാരങ്ങൾ കാണിക്കുന്നത് അവരുടെ അടിസ്ഥാനാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സസ്യാഹാരികൾ മാംസാഹാരങ്ങളുടെ പരസ്യങ്ങൾ കാണാൻ നിർബന്ധിതരാകുന്നു.
പരസ്യദാതാക്കൾ പക്ഷികളോടും മൃഗങ്ങളോടും സമുദ്രജീവികളോടും ക്രൂരത പ്രകടിപ്പിക്കുകയും അതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ഇതു ഭരണഘടനയുടെ ലംഘനമാണെന്നും ഹരജി ആരോപിക്കുന്നു.
ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഹരജി പരിഗണിക്കും. മാധ്യമങ്ങളിലെ മാംസാഹാര പരസ്യങ്ങൾ നിരോധിക്കുക, മാംസാഹാരം ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമെന്ന മുന്നറിയിപ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.