അതിർത്തിയിൽ ഇന്ത്യയുടെ തിരിച്ചടി; 5 പാക് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ  5 പാക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തി ജില്ലകളായ രജൗറിയിലും പൂഞ്ചിലുമാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ആക്രമണത്തിൽ ആറ് പാകിസ്താൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി സിങ്ങിനെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചു. 

കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് കശ്മീരിൽ സന്ദർശനം നടത്തുന്നതിനിടെയാണ്  വെടിവെപ്പുണ്ടായത്.  പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ചതോടെയാണ് ഇന്ത്യയുടെ പ്രത്യാക്രമണം. ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

Tags:    
News Summary - Jammu & Kashmir: 5 Pak soldiers killed & six injured in retaliatory fire assaults by Indian Army, in Bhimber & Battal sector-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.