ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിെൻറ സ്വപ്ന പദ്ധതിയായ അഹമദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിന് ഫണ്ട് നൽകുന്നത് ജപ്പാൻ ഏജൻസി നിർത്തിവെച്ചു. പദ്ധതിക്ക് വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഗുജറാത്തിലും മഹാരാഷ്ട്രയിലും കർഷക പ്രക്ഷോഭം ശക്തമായേതാടെയാണ് ജപ്പാൻ ഇൻറർനാഷനൽ കോഒാപറേഷൻ ഏജൻസി (ജെ.െഎ.സി.എ) ഫണ്ട് അനുവദിക്കുന്നത് നിർത്തിവെച്ചത്.
1.10 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 81 ശതമാനം ജെ.െഎ.സി.എയാണ് വഹിക്കുക. പ്രതിഷേധം ശക്തമായതോടെ പദ്ധതിയുടെ മിക്ക പ്രദേശങ്ങളിലും സർവേ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഗുജറാത്തിൽ 5000 കർഷക കുടുംബങ്ങളെയാണ് ബാധിക്കുന്നത്. മഹരാഷ്ട്രയിൽ പദ്ധതിയുടെ 108 കി.മീറ്റർ പ്രദേശത്തെ കർഷകെരയും ബാധിക്കും. നിരവധി സ്കൂളുകൾ, പൊതുകുളങ്ങൾ എന്നിവ ഇല്ലാതാക്കുന്നതും പ്രതിഷേധം ശക്തമാക്കി.
പ്രതിഷേധക്കാർ ഗുജറാത്ത് ൈഹകോടതിയേയും സമീപിച്ചിരുന്നു. ഇതോടെ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ സാധിക്കിെല്ലന്നതും ഫണ്ട് അനുവദിക്കുന്ന് നിർത്തിവെക്കാൻ ഏജൻസിയെ പ്രേരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
മണിക്കൂറിൽ 320 കി.മീറ്ററായിരിക്കും ട്രെയിനിെൻറ വേഗം. മുംബൈ മുതല്‍ അഹമദാബാദ് വെര 508 കി.മീറ്റർ ദൂരം പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏഴ് മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും. 0.1 ശതമാനം പലിശ നിരക്കില്‍ ജെ.െഎ.സി.എ നടത്തുന്ന നിക്ഷേപത്തിെൻറ തിരിച്ചടക്കൽ കാലാവധി 50 വർഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.