ന്യൂഡൽഹി: ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനത്തെക്കുറിച്ച് ഇതിനകം നടത്തിയ ജീവനില്ലാത്ത പ്രസ്താവനക്കു പകരം നിലപാട് വ്യക്തമാക്കുന്ന ഉറച്ച പ്രസ്താവന ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹിയിലെ ഫലസ്തീൻ സ്ഥാനപതി അദ്നാൻ മുഹമ്മദ് ജാബിർ അബ്ദുൽഹയ്ജ.
ഇപ്പോൾ നടത്തിയതൊരു പ്രസ്താവനയായി കാണാനാവില്ല. മൂന്നാം കക്ഷിയുമായി ബന്ധമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്. ജറൂസലം വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവനയാണ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കിഴക്കൻ ജറൂസലമിനെ ഫലസ്തീൻ രാഷ്ട്രത്തിെൻറ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രസ്താവനകളാണ് സാധാരണ ഇന്ത്യ നടത്താറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.