ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി യൂനിയൻ പിടിച്ചെടുക്കാമെന്ന എ.ബി.വി.പിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് സംയുക്ത ഇടതു സഖ്യത്തിന് വൻ വിജയം. സി.പി.െഎ-എം.എല്ലിെൻറ വിദ്യാർഥി സംഘടനയായ െഎസ, സി.പി.എമ്മിെൻറ എസ്.എഫ്.െഎ, അവരിൽനിന്ന് വിഘടിച്ചുപോയവരുടെ ഡി.എസ്.എഫ് എന്നീ സംയുക്ത സംഘടനകളുടെ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രസിഡൻറ് സ്ഥാനത്തിനുവേണ്ടി മുന്നണി വിട്ട് ഒറ്റക്കു മത്സരിച്ച സി.പി.െഎയുടെ എ.െഎ.എസ്.എഫും ചിത്രത്തിൽനിന്ന് ഇല്ലാതായി.
പ്രസിഡൻറ് സ്ഥാനത്തേക്ക് െഎസയുടെ ഗീതാകുമാരി എ.ബി.വി.പി സ്ഥാനാർഥിയെ 464 വോട്ടിനാണ് തോൽപിച്ചത്. വൈസ് പ്രസിഡൻറ് സ്ഥാനത്ത് െഎസയുടെ സിമോൺ സോയ ഖാനും ജനറൽ സെക്രട്ടറി സ്ഥാനത്ത് എസ്.എഫ്.െഎയുടെ ദുഗ്ഗിറാല ശ്രീകൃഷ്ണയും ജോയൻറ് സെക്രട്ടറി സ്ഥാനത്ത് ഡി.എസ്.എഫിെൻറ ശുബാൻഷു സിങ്ങുമാണ് വിജയിച്ചത്. പ്രസിഡൻറ് സ്ഥാനത്ത് മത്സരിച്ച എ.െഎ.എസ്.എഫ് സ്ഥാനാർഥിയും സി.പി.െഎ നേതാക്കളായ ഡി. രാജയുടെയും ആനി രാജയുടെയും മകളുമായ അപരാജിത രാജക്ക് വെറും 416 വോട്ട് നേടാേന കഴിഞ്ഞുള്ളൂ. പ്രസിഡൻറ് സ്ഥാനത്ത് പ്രചാരണസമയത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സ്വതന്ത്ര സ്ഥാനാർഥി ഫാറൂഖ് എം.ഡി. അലാമിന് അപരാജിതയേക്കാൾ മൂന്ന് വോട്ട് കൂടുതൽ കിട്ടി (419).
ഇൗ സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസിെൻറ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.െഎയുടെ വർഷ്നിക സിങ്ങിന് ലഭിച്ച 82 വോട്ടിനേക്കാൾ കൂടുതൽ വോട്ട് ‘നോട്ട’ക്ക് ലഭിച്ചു. 127 വോട്ട്. വോട്ടുരീതി പരിശോധിക്കുേമ്പാൾ വിദ്യാർഥികൾ ‘നോട്ട’ക്ക് വോട്ട് കൂടുതൽ ചെയ്തുെവന്ന പ്രത്യേകതയുമുണ്ട്. ശാസ്ത്രവിഭാഗത്തിൽ നിന്നാണ് ഇത് അധികവും ഉണ്ടായത്. 1512 വോട്ടാണ് ആകെ നോട്ടക്ക് ലഭിച്ചത്. 31 കൗൺസിലർമാരും തെരഞ്ഞെടുക്കപ്പെട്ടു.
എ.ബി.വി.പിക്കാരുടെ മർദനെത്ത തുടർന്ന് കാണാതായ നജീബ് അഹ്മദിെൻറ വിഷയം, സീറ്റ് കുറവ് ചെയ്തത്, വിദ്യാഭ്യാസനയം, പുതിയ ഹോസ്റ്റലുകൾ, സ്വയംഭരണാവകാശ സംരക്ഷണം തുടങ്ങിയ അജണ്ടകളിലാണ് യൂനിയൻ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. എ.ബി.വി.പിയുടെ ആക്രമണോത്സുക നയങ്ങൾെക്കതിരെ എല്ലാ ദിനവും വിദ്യാർഥികളുമായി കൂടിയാലോചിച്ച് പ്രതിരോധം ഉയർത്തുമെന്ന് ജനറൽ സെക്രട്ടറി ദുഗ്ഗിറാല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ജെ.എൻ.യുവിനും രാജ്യത്തിനും ഗുണകരമായിരിക്കുമെന്ന് പ്രസിഡൻറ് ഗീതാകുമാരിയും ചൂണ്ടിക്കാട്ടി.
അതേസമയം, ഇടത് വിദ്യാർഥി സംഘടനകളുടെ സംയുക്ത സഖ്യത്തിൽനിന്ന് വേർതിരിഞ്ഞ് ദലിത് രാഷ്ട്രീയം ഉയർത്തി മത്സരിച്ച ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻറ്സ് അസോസിയേഷനും (ബി.എ.പി.എസ്.എ) ഇൗ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മൂന്നാം സ്ഥാനെത്തത്തി തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
മൂന്നു വർഷം മുമ്പ് രൂപവത്കരിച്ച ബി.എ.പി.എസ്.എക്ക് വിദ്യാർഥികൾക്കിടയിൽ സ്വാധീനം വർധിച്ചുവരുകയാണ്. കഴിഞ്ഞ തവണ പ്രസിഡൻറ് സ്ഥാനത്ത് മത്സരിച്ച സംഘടന മുഖ്യധാരാ ഇടത് വിദ്യാർഥി സംഘടനാ സ്ഥാനാർഥിയെ വിയർപ്പിച്ച് രണ്ടാമെതത്തിയിരുന്നു.
ഇത്തവണത്തെ പ്രസിഡൻറ് സ്ഥാനാർഥി ഷബാന അലി മൂന്നാമെതത്തി. ഇതിൽ അതിശയമില്ലെന്ന് ഷബാന പറഞ്ഞു. ‘‘വ്യവസ്ഥാപിതമായ പഴയ സംഘടനകളുമായാണ് ഞങ്ങൾ മത്സരിച്ചത്. എന്നാൽ, എല്ലാ തസ്തികകളിലും നല്ല മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ഞങ്ങളുടെ വോട്ട് ബാങ്കിലും നല്ല
മുന്നേറ്റമുണ്ട്’’ -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.