13 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പാർട്ടി ആസ്ഥാനത്തേക്ക് ക്ഷണിച്ച് ബി.ജെ.പി

ന്യൂഡൽഹി: വിവിധ രാജ്യങ്ങളുമായി ബന്ധം വളർത്തുന്നതിന്റെ ഭാഗമായി 13 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ ബി.ജെ.പി ആസ്ഥാനത്തേക്ക് ക്ഷണിച്ചു വരുത്തി അധ്യക്ഷൻ ജെ.പി. നദ്ദ ആശയവിനിമയം നടത്തി. യു.കെ, സ്‍പെയിൻ, നേപ്പാൾ, ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, എസ്തോണിയ, ഫിൻലൻഡ്, ലിത്വേനിയ, സെർബിയ, സ്‍പെയിൻ, ജമൈക്ക, മൊറീഷ്യസ്, തായ്‍ലൻഡ് എന്നീ രാജ്യങ്ങളുടെ ഡൽഹിയിലെ നയതന്ത്ര പ്രതിനിധികളെയാണ് വിളിച്ചത്.

ബി.ജെ.പിയെ അറിയുക എന്ന പേരിലുള്ള പരിപാടിയുടെ നാലാമത്തെ യോഗമായിരുന്നു ഇത്. പാർട്ടി വക്താക്കളായ വിജയവർധൻസിങ് റാത്തോഡ്, ഗുരുപ്രകാശ് തുടങ്ങിയവരും പങ്കെടുത്തു. ഇതുവരെ 47 രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതായി പാർട്ടി വിശദീകരിച്ചു.

Tags:    
News Summary - JP Nadda interacts with Head of Missions from 13 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.