ന്യൂഡൽഹി: യാത്ര വഴിയിലെ രണ്ട് പാലങ്ങൾ തകർന്നതിനെ തുടർന്ന് കൈലാസ്-^മാനസരോവർ യാത്ര താൽക്കാലികമായി നിർത്തിവെച്ചു. മാൻഗടി, ഷിമോഗ എന്നിവടങ്ങളിലെ പാലങ്ങളാണ് തകർന്നത്. അയിലാഗാഡിലെ റോഡിലെ തടസവും കാലി നദിയിലെ ജലനിരപ്പ് ഉയർന്നതും യാത്ര നിർത്തിവെക്കുന്നതിന് കാരണമായി.
ചൈനയുടെ എതിർപ്പിനെ തുടർന്ന് നാഥുല ചുരം വഴിയുള്ള കൈലാസ്-^മാനസരോവർ യാത്രക്ക് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തുയിരുന്നു.
2015ലാണ് നാഥുല ചുരം വഴിയുള്ള കൈലാസ്-^മാനസരോവർ യാത്രക്ക് തുടക്കമായത്. ജൂണിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇൗ വർഷത്തെ കൈലാസ്---^മാനസരോവർ യാത്രയുടെ ഫ്ലാഗ് ഒാഫ് നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.