ഏറെ വിവാദങ്ങൾക്കിടവരുത്തിയ കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹരജിയിൽ ചാൻസലർ കൂടിയായ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗവർണറെ കൂടാതെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയത് എന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം. പി വിനോദ്, അതുൽ ശങ്കർ വിനോദ് എന്നിവർ വാദിച്ചു.
ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമന ഉത്തരവിൽ ഒപ്പിടാൻ ഗവർണറുടെ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായതായും അഭിഭാഷകർ വാദിച്ചു. അതേസമയം, രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കാൻ കോടതിക്ക് താൽപര്യമില്ലെന്ന് ജസ്റ്റിസുമാരായ അബ്ദുൽ നസീർ, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.