ജസ്റ്റിസ് രമണ പ്രക്ഷുബ്ധകാലത്തും സർക്കാറിനെക്കൊണ്ട് ഉത്തരം പറയിച്ചു -കപിൽ സിബൽ

ന്യൂഡൽഹി: ഏറെ പ്രയാസമേറിയ പ്രക്ഷുബ്ധമായ കാലത്തും സുപ്രീംകോടതിയുടെ അന്തസ്സും വിശ്വാസ്യതയും ഉയർത്തിപ്പിടിച്ച് സർക്കാറിനെക്കൊണ്ട് ഉത്തരം പറയിച്ച ചീഫ് ജസ്റ്റിസ് ആണ് എൻ.വി. രമണ എന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ.

50 വർഷത്തെ സുപ്രീംകോടതി ജീവിതത്തിനിടയിൽ നിരവധി ചീഫ് ജസ്റ്റിസുമാർ വന്നു പോകുന്നത് കണ്ടുവെന്ന് വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിനെ യാത്രയാക്കിയ ആചാര ബെഞ്ചിന് മുമ്പാകെ സിബൽ പറഞ്ഞു.

കടൽ ശാന്തമായാൽ കപ്പലോടിക്കാം. ഏറെ പ്രയാസകരമായ പ്രക്ഷുബ്ധകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കപ്പലോടിക്കാൻ വളരെ പ്രയാസമായ ഈ കാലത്ത് കോടതിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചതിനാണ് താങ്കൾ ഓർക്കപ്പെടുകയെന്നും സിബൽ ചീഫ് ജസ്റ്റിസിനോട് പറഞ്ഞു.

ജസ്റ്റിസ് യു.യു ലളിത്, അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡ്വ. വികാസ് സിങ് തുടങ്ങിയവരും സംസാരിച്ചു. ചീഫ് ജസ്റ്റിസ് മറുപടി പ്രസംഗം നടത്തി.

Tags:    
News Summary - Kapil Sibal Bids Farewell To CJI NV Ramana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.