ബംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ ചെന്നകേശവ ക്ഷേത്രത്തിൽ ഇപ്രാവശ്യവും ഖുർആൻ പാരായണത്തോടു കൂടി തന്നെ രഥോത്സവം ആരംഭിച്ചു. ഹിന്ദുത്വപ്രവർത്തകരുടെ എതിർപ്പുകൾ അവഗണിച്ചാണ് ഇത്തവണയും ആചാരങ്ങൾ പിന്‍തുടർന്നത്.
കാലങ്ങളായി തുടരുന്ന ഈ ആചാരവുമായി മുന്നോട്ടുപോകാന്‍ സംസ്‌ഥാന എൻഡോവ്‌മെന്റ് വകുപ്പ് പിന്തുണ അറിയിച്ചതോടെയാണ് ബുധനാഴ്ച വാർഷികോത്സവം തുടങ്ങിയത്. പാരമ്പര്യമനുസരിച്ച്, ചെന്നകേശവ ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ തുടക്കം കുറിക്കാൻ ഒരു മൗലവി ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ വായിക്കുകയാണ് പതിവ്.
" ദീർഘകാലമായി ബേലൂർ ക്ഷേത്രത്തിൽ ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ വായിച്ച് ഉത്സവം തുടങ്ങുന്ന പാരമ്പര്യമാണുണ്ടായിരുന്നത്. എന്നാൽ, ഈ വർഷം ക്ഷേത്രോത്സവങ്ങളിൽ മുസ്‍ലിം വ്യാപാരികൾകൾക്ക് വിലക്കേർപ്പെടുത്തി നോട്ടീസ് നൽകിയതോടെ നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, എൻഡോവ്‌മെന്റ് വകുപ്പ് വിവിധ പൂജാരികളിൽ നിന്നുള്ള നിർദ്ദേശം സ്വീകരിച്ച് പാരമ്പര്യവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായുരുന്നു" - ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ടുദിവസം നീണ്ടുനിന്ന ബേലൂർ ചെന്നകേശവ മഹോത്സവം കാണാൻ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകളാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.