ബംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് കേസുകൾ അര ലക്ഷം കടന്നു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 50,112 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 346 പേർ കോവിഡ് ബാധിച്ച് മരിച്ചു.
സംസ്ഥാനത്ത് കോവിഡ് കർഫ്യൂ ഏർപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോഴും മരണസംഖ്യയും പ്രതിദിന കേസുകളും വീണ്ടും കുതിച്ചുയരുകയാണ്. 50,112 പേർക്ക് കൂടി േരാഗം സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 17,41,046 ആയി ഉയർന്നു. 26,841 പേർ കൂടി രോഗ മുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,87,288 ആയി. 346 പേർ കൂടി മരിച്ചതോടെ ആകെ മരണം 16,884 ആയി ഉയർന്നു.
സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 32.28 ശതമാനവും മരണ നിരക്ക് 0.69 ശതമാനവുമാണ്. ബംഗളൂരുവിൽ മാത്രം ബുധനാഴ്ച 23,106 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 8,63,380 ആയി. 11,343 പേർ കൂടി രോഗ മുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,13,314 ആയി. 161 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 7006 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.