ബംഗളൂരു: കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക. ചൊവ്വാഴ്ച ചേർന്ന സർവകക്ഷി യോഗത്തിനുശേഷം രാത്രി വൈകിയാണ് പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവിറക്കിയത്. ബുധനാഴ്ച മുതൽ മേയ് നാലുവരെ കർണാടകയിൽ രാത്രി ഒമ്പതു മുതൽ പുലർച്ചെ ആറുവരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. നിലവിൽ ബംഗളൂരുവിലും മറ്റു ആറു നഗരങ്ങളിലും ഏർപ്പെടുത്തിയ രാത്രി കർഫ്യൂ ആണ് സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയത്. ഇതോടൊപ്പം വാരാന്ത്യങ്ങളിൽ സമ്പൂർണ കർഫ്യൂവും ഏർപ്പെടുത്തി.
മേയ് നാലുവരെ എല്ലാ വെള്ളിയാഴ്ചയും രാത്രി ഒമ്പതു മുതൽ തിങ്കളാഴ്ച പുലർച്ചെ ആറുവരെയായിരിക്കും വാരാന്ത്യ കർഫ്യൂ ഉണ്ടാകുക. രാത്രി കർഫ്യൂവിനൊപ്പം മേയ് നാലുവരെ സംസ്ഥാനത്ത് മറ്റു നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതോടൊപ്പം മേയ് നാലുവരെ ഹോട്ടലുകളിലും മറ്റു ഭക്ഷണ ശാലകളിലും പാർസൽ സർവീസ് മാത്രമെ പാടുകയുള്ളു. മേയ് നാലുവരെ തീയറ്ററുകൾ, ജിമ്മുകൾ, ഷോപ്പിങ് മാളുകൾ, യോഗ സെൻററുകൾ, സ്പാ സെൻററുകൾ, അമ്യൂസ്മെൻറ് പാർക്കുകൾ, ബാറുകൾ, ഒാഡിറ്റോറിയങ്ങൾ തുടങ്ങിയവ അടച്ചിടണം.
ആരോഗ്യ വകുപ്പി െൻറ നിലവിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തിലേക്ക് വരാം. കേരളത്തിൽനിന്നുള്ളവർക്ക് സർട്ടിഫിക്കറ്റ് നിബന്ധന തുടരും. ദീർഘദൂര ബസുകൾ, ട്രെയിനുകൾ, വിമാന സർവീസ് എന്നിവ അനുവദിക്കും.
മേയ് നാലുവരെയുള്ള മറ്റു പ്രധാന തീരുമാനങ്ങൾ:
-ട്രാൻസ്പോർട്ട് ബസുകളിലും സ്വകാര്യ ബസുകളിലും മറ്റു പൊതുഗതാഗതങ്ങളിലും 50ശതമാനം ആളുകളെ മാത്രം അനുവദിക്കും
-പ്രത്യേക കെട്ടിടത്തിലുള്ള മദ്യശാലകളിലും ബാറുകളിലും പാർസൽ മാത്രം അനുവദിക്കും
-സ്കൂളുകൾ, കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം
-ഒാൺലൈൻ ക്ലാസുകൾ തുടരാം
-സ്പോർട്സ് കോംപ്ലക്സുകൾ, സ്റ്റേഡിയം തുടങ്ങിയവ അടച്ചിടണം
-സ്വിമ്മിങ് ഫെഡറേഷ െൻറ അംഗീകാരമുള്ള സ്വിമ്മിങ് പൂളുകൾ മാത്രം പരിശീലനത്തിനായി തുറക്കാം
-എല്ലാ സാമൂഹിക, കായിക, വിനോദ, സാംസ്കാരിക പരിപാടികൾക്കും കൂടിചേരലുകൾക്കും വിലക്ക്
-കാണികൾ ഇല്ലാതെ സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പരിശീലനവും കായിക മത്സരവും നടത്താം
-ആരാധാനാലയങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കരുത്. പൂജകളും ആരാധനയും മറ്റു ചടങ്ങുകളും തുടരാം.
-കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടരാം
-മഴക്കാല മുന്നൊരുക്ക പ്രവർത്തനം നടത്താം
-വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാം
-ഭക്ഷോൽപന്ന സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം
-പച്ചക്കറി, പഴ മാർക്കറ്റുകൾ തുറസായ സ്ഥലങ്ങളിലേക്ക് മാറ്റണം
-ബാങ്ക്, ഇൻഷുറൻസ് ഒാഫീസുകൾ, പത്രം, ഇലക്ട്രോണിക് മീഡിയ എന്നിവക്ക് പ്രവർത്തിക്കാം
-ഭക്ഷോൽപന്ന കമ്പനികൾക്ക് പ്രവർത്തിക്കാം
-സലൂണുകൾക്ക് പ്രവർത്തിക്കാം
-സർക്കാർ, സ്വകാര്യ ഒാഫീസുകളിൽ കുറഞ്ഞ ആളുകളെ വെച്ചുകൊണ്ട് പ്രവർത്തിപ്പിക്കും
-പരമാവധി കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം
-സർക്കാർ സ്ഥാപനങ്ങൾ 50ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കും
-പെട്രോൾ, ഡീസൽ പമ്പുകൾ പ്രവർത്തിക്കും
-അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്കില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരും
-ചരക്കു നീക്കം അനുവദിക്കും
-വിവാഹങ്ങളിൽ പരമാവധി 50 പേർക്കും സംസ്കാര ചടങ്ങുകൾക്ക് പരമാവധി 20 പേർക്കും പങ്കെടുക്കാം
-കാർഷിക പ്രവർത്തികൾ അനുവദിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.