കേരള, മഹാരാഷ്​ട്ര യാത്രികർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി കർണാടക

ബംഗളൂരു: കേരളത്തിൽനിന്നും മഹാരാഷ്​ട്രയിൽനിന്നും എത്തുന്ന യാത്രികർക്കും അന്താരാഷ്​ട്ര യാത്രികർക്കും​ കോവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ കർണാടക കർശനമാക്കി. മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈയുടെ നേതൃത്വത്തിൽ ശനിയാഴ്​ച വൈകീട്ട്​ നടന്ന ഉന്നതതല അടിയന്തര യോഗത്തിലാണ്​ തീരുമാനം. ബംഗളൂരു, മൈസൂരു, ധാർവാഡ്​, കുടക്​ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ കൂട്ടത്തോടെ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിലും പുതിയ ഒമിക്രോൺ വകഭേദത്തിനെതിരായ മുൻകരുതൽ നടപടിയെന്ന നിലയിലും പരിശോധന കർശനമാക്കാൻ യോഗം നിർദേശിച്ചു​. ഇതുസംബന്ധിച്ച്​ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ നിർദേശം കൈമാറി.

ഞായറാഴ്​ച മുതൽ നിർദേശം നടപ്പിലാക്കുമെന്ന്​ അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന്​ കഴിഞ്ഞ ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റില്ലാതെ കർണാടകയിൽ എത്തിയവർ പരിശാധനക്ക്​ വിധേയമാകണം. 16 ദിവസംമുമ്പ്​ എത്തിയ വിദ്യാർഥികളെ സ്​ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പരിശോധനക്ക്​​ വിധേയമാക്കും. ഹോസ്​റ്റലിൽ തിരിച്ചെത്തുന്ന വിദ്യാർഥികൾ ആദ്യ പരിശോധനാഫലം ലഭിച്ച്​ ഏഴു ദിവസത്തിനകം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. അതിർത്തി ചെക്ക്​ പോസ്​റ്റുകളിലും പ്രധാനപ്പെട്ട ബസ്​സ്​റ്റാൻറുകളിലും റെയിൽവെ സ്​റ്റേഷനുകളിലും യാത്രക്കാരെ പരിശോധിക്കുന്ന സംവിധാനങ്ങൾ പുനരാരംഭിക്കും. കേരളം, മഹാരാഷ്​ട്ര എന്നിവിടങ്ങളിൽനിന്നുള ദേശീയപാതകളിലും ഇടക്കിടെ പരിശോധന കേന്ദ്രങ്ങൾ പുനരാരംഭിക്കും.

കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക്​ രണ്ട്​ ഡോസ്​ കോവിഡ്​ പ്രതിരോധ വാക്​സിന്​ പുറമെ, നെഗറ്റിവ്​ ആർ.ടി.പി.സി.ആർ പരിശോധനാഫലവും നിർബന്ധമാക്കി മാസങ്ങൾക്ക്​ മുമ്പ്​ ഉത്തരവിറക്കിയിരുന്നു. ഇൗ ഉത്തരവ്​ പിൻവലിക്കുകയോ ഇളവ്​ വരുത്തുകയോ ചെയ്​തിരുന്നില്ലെങ്കിൽ അനൗദ്യോഗിക ഇളവി​െൻറ ഭാമഗായി പരിശോധന പിൻവലിച്ചിരുന്നു. കർണാടകയിൽ വീണ്ടും കോവിഡ്​ ക്ലസ്​റ്ററുകൾ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ പഴയ ഉത്തരവ്​ കർശനമായി നടപ്പാക്കാനാണ്​ അധികൃതരുടെ തീരുമാനം.

Tags:    
News Summary - Karnataka tightens RTPCR check for Kerala and Maharashtra travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.