ന്യൂഡൽഹി: കശ്മീരിൽ ഇപ്പോൾ നടക്കുന്നതിന് സമാനമായത് അടിയന്തരാവസ്ഥ കാലത ്തും സംഭവിച്ചില്ലേ എന്ന് ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങൾക്കും മനുഷ്യാവകാശ ധ്വംസന ങ്ങൾക്കും എതിരെ സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുന്നതിനിടയിൽ സുപ്രീംകോടതി ചോ ദിച്ചു. രാജ്യത്ത് 70 ലക്ഷം മനുഷ്യരെ ഇൗ തരത്തിൽ സ്തംഭിപ്പിച്ച ഒരു സംഭവമുണ്ടായിട്ടി ല്ലെന്ന് കശ്മീരിൽ ഇപ്പോൾ ചെയ്തത് പരാമർശിക്കെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒാർമിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു ചോദ്യമുന്നയിച്ചത്.
കശ്മീർ പോലൊരു േകസ് സുപ്രീംകോടതിക്ക് മുമ്പ് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് ഹരജിക്കാരിൽ ഒരാളായ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനു വേണ്ടി ഹാജരായ കപിൽ സിബലിനോട് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. അപ്പോൾ 1970കളിൽ അടിയന്തരാവസ്ഥ കാലത്ത് എന്താണ് സംഭവിച്ചതെന്ന് ജസ്റ്റിസ് ചോദിച്ചപ്പോൾ അതേ തുടർന്ന് രാജ്യത്ത് ആഭ്യന്തര കുഴപ്പങ്ങളുണ്ടായെന്നും സിബൽ മറുപടി നൽകി.
ഏതാനും കുറച്ചാളുകൾ പ്രശ്നമുണ്ടാക്കുമെന്ന് കരുതി 70 ലക്ഷം മനുഷ്യരുടെ അവകാശങ്ങൾ മരവിപ്പിച്ചു നിർത്തിയെന്നാണോ സിബൽ പറയുന്നതെന്ന് ജസ്റ്റിസ് രമണ തിരിച്ചു ചോദിച്ചു. അങ്ങനെയെങ്കിൽ കുഴപ്പക്കാരായ കുറച്ചു പേരെ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. അവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ആകാമെന്ന് സിബൽ പ്രതികരിച്ചു. അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ ഇന്ന് തുടങ്ങിയതല്ല. ആർക്കും അതിർത്തി കടക്കാം. ആഗസ്റ്റ് അഞ്ചിനു ശേഷം എല്ലാം അടച്ചുപൂട്ടിയിടാനുള്ള കാരണം അതായിക്കൂടാ. അപ്പോൾ 370ാം വകുപ്പ് റദ്ദാക്കി കശ്മീരിെൻറ പ്രകൃതം മാറ്റുന്നതോടെ അവിടെ കുഴപ്പമുണ്ടാകുമെന്ന് സർക്കാർ കരുതിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് സമാധാനപരമായ പ്രതിഷേധത്തിനുപോലും സർക്കാർ അനുമതി നൽകാത്തതെന്ന് സിബൽ ചോദിച്ചു.
കശ്മീരിയുടെ അവകാശം സംരക്ഷിക്കേണ്ട ഭരണകൂടം അത് നശിപ്പിക്കുന്നവരായി വർത്തിക്കരുത്. ഒരാളുടെ അവകാശത്തിൽ നിയന്ത്രണങ്ങളാവാം. എന്നാൽ, ആ നിയന്ത്രണങ്ങൾക്കുള്ളിലും അവകാശം സംരക്ഷിക്കേണ്ടതുണ്ട്. ഒരൊറ്റ പ്രഹരത്തിൽ 70 ലക്ഷം മനുഷ്യരുടെ അവകാശങ്ങളാണ് എടുത്തുകളഞ്ഞത്. എെൻറ വീട്ടിൽനിന്ന് ഞാൻ പുറത്തിറങ്ങരുതെന്ന് ഭരണകൂടത്തിന് എങ്ങനെയാണ് പറയാൻ കഴിയുക? ആശുപത്രികൾ തുറന്നു കിടന്നിട്ട് എന്താണ് കാര്യം? ആശുപത്രിയിലെത്താൻ എങ്ങനെ കഴിയുമെന്നും സിബൽ ബെഞ്ചിനോട് ആരാഞ്ഞു. ഇതോടെ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ടോ എന്ന് ജമ്മു-കശ്മീർ അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചു. കശ്മീരിൽ നിയന്ത്രണങ്ങളുള്ള സമയത്ത് എന്തു മാത്രം ബസുകളും ട്രക്കുകളും പൊതുവാഹനങ്ങളും ഒാടിയിരുന്നു എന്നതിെൻറ കണക്ക് വ്യാഴാഴ്ച രാവിലെ സമർപ്പിക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.