ശ്രീനഗർ: കശ്മീരിലെ സാധാരണ ജീവിതത്തെ വരിഞ്ഞുകെട്ടുന്നതായ വാർത്തകൾ ദിനേന പുറ ത്തുവരുേമ്പാഴും നിയന്ത്രണങ്ങളെ ന്യായീകരിച്ചും അസ്വാഭാവികതകളെ തള്ളിയും ഗവർണ ർ സത്യപാൽ മാലികും പൊലീസ് മേധാവി ദിൽബാഗ് സിങ്ങും. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ഇരു വരും കേന്ദ്ര നടപടികളെയും വാദങ്ങളെയും ന്യായീകരിക്കുന്നതിനുതുല്യമായ വിവരങ്ങള ാണു പറഞ്ഞതത്രയും.
കശ്മീരിലെ ശാന്തജീവിതം എന്ന് തിരികെ വരും എന്ന ചോദ്യത്തിന് ‘അക്കാര്യം ദൈവത്തിനു വിട്ടേക്കൂ’ എന്നായിരുന്നു ഗവർണർ സത്യപാൽ മാലികിെൻറ മറുപടി. അതേസമയം, കുട്ടികളും ഇളംപ്രായക്കാരും തടവിലാക്കപ്പെടുന്നകാര്യം ദിൽബാഗ് സിങ് സമ്മതിച്ചു. രാഷ്ട്രീയ തടവുകാരുടെ എണ്ണമോ ആരൊക്കെയെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. മൊബൈൽ, ഇൻറനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചും ഇരുവരും ഒന്നും സൂചിപ്പില്ല.
പല ചോദ്യങ്ങളുടെയും ഉത്തരം അവയോട് പരോക്ഷമായിപ്പോലും ബന്ധം പുലർത്തുന്നതും ആയിരുന്നില്ല. രാഷ്ട്രീയ നേതാക്കൾ എത്രകാലം തടവിൽ കഴിയേണ്ടിവരുമെന്ന ചോദ്യത്തിന്, താൻ 30 തവണ ജയിലിൽ പോയിട്ടുണ്ടെന്നും സാധാരണക്കാർ നേതാക്കളായി മാറുന്നതു നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്നുമായിരുന്നു ഗവർണറുടെ ഉത്തരം. ജനജീവിതം സാധാരണരീതിയിലേക്കു തിരിച്ചുവരാൻ സമയമെടുക്കും ഇക്കാര്യത്തിൽ തിടുക്കമില്ലന്നും സത്യപാൽ മാലിക് വ്യക്തമാക്കി.
കുട്ടികെളയും കൗമാരക്കാരെയും പിടികൂടുന്നതിനെക്കുറിച്ച ചോദ്യത്തിന്, കുറച്ചുനേരം തടഞ്ഞുവെച്ച് കൗൺസലിങ്ങിനു ശേഷം വിട്ടയക്കുമെന്ന് ദിൽബാഗ് സിങ് ന്യായീകരിച്ചു. അതൊരു വലിയ സംഖ്യയല്ല, ആരെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ 11കാരനെ ക്രൂരമായി മർദിച്ചതും തടവിലാക്കിയതും ഡൽഹിയിൽനിന്ന് കശ്മീരിലെത്തിയ വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക പദവി പിൻവിലിക്കുന്നതിനു മുമ്പ് നിരവധി പേരെ തടവിലാക്കിയതായും മാധ്യമ റിപ്പോർട്ടുണ്ട്. സംഘർഷങ്ങളുടെ ഭാഗമായി ഒറ്റ ജീവനും നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതർ മരണസംഖ്യ ഒളിച്ചുവെക്കുകയാണ് എന്നതിൽ ന്യായമില്ലെന്നും ഇരുവരും പറഞ്ഞു. ഒരാൾക്കൊഴികെ അരക്കുമുകളിൽ പെല്ലറ്റ് കൊണ്ട് പരിക്കേറ്റിട്ടിെല്ലന്നും ഗവർണർ പറഞ്ഞു. എന്നാൽ, ആഗസ്റ്റ് 17ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു ഡസനിലേറെ പേർക്കു പരിക്കേറ്റതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ആശുപത്രികളിൽ സൗജന്യ സേവനവും മരുന്നും ലഭ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടിയെങ്കിലും ജനപ്രതിനിധികൾ മരുന്നുകൾക്കായി രംഗത്തെത്തിയത് വാർത്തയായിരുന്നു. 3,000 പ്രൈമറി സ്കൂളുകളും 1,000 മിഡിൽ സ്കൂളുകളും തുറന്നുപ്രവർത്തിക്കുന്നതായും പൊതുഗതാഗതം സുഗമമായി പ്രവർത്തിക്കുന്നതായും ഗവർണർ അവകാശപ്പെട്ടു. എന്നാൽ, സ്കൂളുകൾ അടഞ്ഞുകിടക്കുന്നതായും ഒറ്റക്കുട്ടിയും അവിടെ എത്തുന്നില്ലെന്നും അടുത്തിടെ ‘ടെലഗ്രാഫ്’ സചിത്ര വാർത്ത നൽകിയിരുന്നു.
അതേസമയം, ഒക്ടോബർ 30നു മുമ്പ് ബ്ലോക്ക്തല തെരഞ്ഞെടുപ്പ് നടത്തുമെന്നും സർക്കാർ ജോലിയിൽ കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും മേഖലയിൽ കൂടുതൽ സ്കൂളുകളും കോളജുകളും സ്ഥാപിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.