ശ്രീനഗർ: ജമ്മുകശ്മീരിൻെറ പ്രത്യേക പദവി സംബന്ധിച്ച് പ്രധാന കേന്ദ്ര തീരുമാനങ്ങൾ വരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് താഴ്വര പ്രക്ഷുബ്ധം. ഇതേതുടർന്ന് ജനങ്ങൾ ശാന്തത പാലിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. ജമ്മുകശ്മീരിൻെറ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 35 എയിൽ കൈവെക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മുൻമുഖ്യമന്ത്രി ഉമർ അബ്ദുല്ല വ്യക്തമാക്കി. കശ്മീരിലേക്ക് 38,000 സൈനികരെ അയക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
അമർനാഥ് തീർഥാടകരും വിനോദസഞ്ചാരികൾക്കും നൽകിയ നിർദേശം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഗവർണർ സത്യപാൽ മാലിക് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പാർട്ടിക്കാരോട് സമാധാനം പാലിക്കാൻ ആവശ്യപ്പെടണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. ആർട്ടിക്കിൾ 35 എ റദ്ദാക്കാൻ പദ്ധതികളൊന്നുമില്ലെന്ന് മാലിക് പറഞ്ഞിരുന്നു.
അമർനാഥ് പാതയിൽ പാക് സൈന്യത്തിെൻറ കുഴിബോബും അമേരിക്കൻ തോക്കും അടക്കം വൻ ആയുധശേഖരം പിടികൂടിയെന്ന കരസേനയുടെ അറിയിപ്പിനു തൊട്ടു പിന്നാലെയാണ് കശ്മീരിൽ സുരക്ഷ കർശനമാക്കിയത്. ജമ്മു-കശ്മീരിലെ വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരും യാത്ര അവസാനിപ്പിച്ച് ഉടൻ മടങ്ങണമെന്ന ഭരണകൂടത്തിെൻറ നിർദേശത്തെ തുടർന്ന് എൻ.ഐ.ടി ശ്രീനഗറിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ കാമ്പസ് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.