ഇന്‍റർനെറ്റ് നിഷേധിച്ച് അഞ്ചാം മാസം; കശ്മീരികളുടെ വാട്സ്ആപ് അക്കൗണ്ടുകൾ ഇല്ലാതാകുന്നു

ന്യൂഡൽഹി: നാല് മാസത്തിലേറെയായി ഇന്‍റർനെറ്റ് സേവനം നിഷേധിക്കപ്പെട്ട കശ്മീരിലെ ജനങ്ങളുടെ വാട്സ്ആപ് അക്കൗണ്ടുകൾ ഇല്ലാതാകുന്നു. 120 ദിവസത്തിലേറെ ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ സ്വയം മരവിപ്പിക്കുന്ന സംവിധാനമാണ് വാട്സ്ആപിനുള്ളത്. ഇത് പ്രകാരമാണ് കശ്മീരികൾ വാട്സ്ആപിന് പുറത്തേക്ക് പോകുന്നത്.

120 ദിവസം ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ സ്വയം ഡീ-ആക്ടിവേറ്റ് ആവുകയും വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താവുകയും ചെയ്യും. ഇന്‍റർനെറ്റ് ബന്ധം പുനസ്ഥാപിച്ചാൽ അക്കൗണ്ടുകൾ തിരികെ ലഭിക്കുമെന്നാണ് വാട്സ്ആപ് അധികൃതർ പറയുന്നത്.

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നാണ് ആഗസ്റ്റ് നാല് മുതൽ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയത്. രാജ്യദ്രോഹ പ്രവർത്തനങ്ങളും തീവ്രവാദവും തടയുന്നതിെന്‍റ ഭാഗമായാണ് ഇന്‍റർനെറ്റ് നിഷേധിച്ചതെന്നാണ് കേന്ദ്ര സർക്കാറിന്‍റെ അവകാശവാദം.

Tags:    
News Summary - Kashmiris Are Disappearing From WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.