പഞ്ചാബ്: ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയയെ കുറിച്ചുള്ള പരാമർശത്തിൽ അരവിന്ദ് കെജ്രിവാൾ മാപ്പ് പറഞ്ഞതിൽ പ്രതിഷേധിച്ച് ആം ആദമി പഞ്ചാബ് ഘടകം അധ്യക്ഷനും എം.പിയുമായ ഭഗവത് മൻ ഉൾെപടെയുള്ള നേതാക്കൾ പാർട്ടി സ്ഥാനം രാജിവെച്ചു.
മജീദിയ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്ന് കെജ്രിവാൾ നേരത്തെ ആരോപിച്ചിരുന്നു. പഞ്ചാബിലെ പാർട്ടിയുടെ പരിപാടികളിൽ അദ്ദേഹം ആരോപണം ആവർത്തിച്ചതോടെ മജീതിയ കെജ്രിവാളിനെതിരെ മാനനഷ്ട കേസ് നൽകി. ഇതോടെ നിയമ നടപടികളിൽ നിന്നും ഒഴിവാകാൻ കെജ്രിവാൾ പരാമർശം പിൻവലിച്ച് മാപ്പ് പറയുകയായിരുന്നു.
എന്നാൽ മജീതിയ മയക്കുമരുന്ന് ഏജൻറ് തന്നെയാണെന്നും ഇൗ മാപ്പ് പറച്ചിൽ അംഗീകരിക്കാനാവില്ലെന്നുമാണ് ആം ആദ്മി പഞ്ചാബ് ഘടകത്തിെൻറ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ട്വിറ്ററിലൂടെയാണ് ഭഗവത് മൻ രാജി തീരുമാനം വെളിപ്പെടുത്തിയത്. പഞ്ചാബ് കോൺഗ്രസ് നേതൃത്വവും കെജ്രിവാളിെൻറ നിലപാടിനെ എതിർത്ത് രംഗത്തുവന്നു.
ഭഗവത് മന്നിന് പുറമെ സംസ്ഥാന ഉപാധ്യക്ഷന്‍ അമന്‍ അരോരയും പാര്‍ട്ടി സ്ഥാനം രാജിവച്ചു. എ.എ.പി രാജ്യസഭാ എം.പി സജ്ഞയ് സിംഗും കെജ്രിവാളിനെതിരെ രംഗത്തെത്തി. വിഷയം ചര്‍ച്ച ചെയ്യാനായി എ.എ.പി എം.എല്‍.എമാര്‍ ചണ്ഡീഗഡില്‍ യോഗം ചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.