ചെന്നൈ: നഗരത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതികളുമായി മലപ്പുറ ം തിരൂർ സ്വദേശി അശ്റഫ് പടിഞ്ഞാറെക്കരെയും കൂട്ടുകാരും. ഒ.എം.ആർ റോഡിൽ ജ്യൂസ് കട നട ത്തുന്ന അശ്റഫ് സ്വന്തം സമ്പാദ്യമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ചിലപ്പോൾ സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും സഹായം നൽകാറുണ്ട്.
ലോക്ഡൗൺ തുടങ്ങിയത് മുതൽ ദിവസവും 50ലധികം ഭക്ഷണപ്പൊതികൾ(തൈര്സാദം, സാമ്പാർസാദം, ചപ്പാത്തി) തയാറാക്കി ബൈക്കിൽ സുഹൃത്തുമൊന്നിച്ച് പ്ലാറ്റ്ഫോമുകളിൽ കഴിയുന്ന ദരിദ്രകുടുംബങ്ങൾക്ക് ൈകമാറും. ഉച്ചക്കും വൈകീട്ടുമാണ് വിതരണം.
സ്പോൺസർഷിപ്പ് കിട്ടുന്ന ദിവസങ്ങളിൽ ഭക്ഷണപ്പൊതികളുടെ എണ്ണവും കൂടും. കാഞ്ചിപുരം ജില്ല എ.െഎ.കെ.എം.സി.സി ൈവസ് പ്രസിഡൻറ് കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.