രാജ്യത്ത്​ കോവിഡിന്‍റെ പകർച്ച ഏറ്റവും കൂടുതൽ കേരളത്തിൽ

ന്യുഡൽഹി: രാജ്യത്ത്​ കോവിഡ്​ 19 ന്‍റെ പകർച്ച രേഖപ്പെടുത്തുന്ന 'ആർ' വാല്യുവിന്‍റെ ഒടുവിലത്തെ നില കണക്കിലെടു​ക്കു​േമ്പാൾ ഏറ്റവും കൂടുതൽ രോഗപ്പകർച്ചയുള്ള സംസ്​ഥാനമായി കേരളം. ഇന്ത്യയിൽ മൊത്തമായി 'ആർ' വാല്യു 0.90ൽ നിൽക്കു​േമ്പാൾ കേരളത്തിൽ ഇത്​ വർധിച്ച്​ 1.05ലെത്തിയിരിക്കുകയാണെന്ന്​ ദ പ്രിന്‍റ്​ റിപ്പോർട്ട്​ ചെയ്​തു.

ഒരു രോഗിയിൽനിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം പടരുന്നതിനെ അടിസ്​ഥാനമാക്കിയാണ്​ 'ആർ' വാല്യൂ കണക്കാക്കുന്നത്​. 'ആർ' വാല്യൂ ഒന്നിൽ കുറവാണെങ്കിൽ ആക്​ടീവ്​ കേസുകൾ കുറയുകയാണെന്നാണ്​ അർഥം. രാജ്യത്ത്​ ഏറ്റവും കൂടുതൽ ആക്​ടീവ്​ കേസുകളുള്ള 15 സംസ്​ഥാനങ്ങളിൽ കേരളമൊഴി​െക മറ്റിടങ്ങളിലെല്ലാം ആർ വാല്യൂ ഒന്നിൽ താഴെയാണ്​. കേരളത്തിന്‍റെ 'ആർ' വാല്യൂ 1.04ൽനിന്നാണ്​ ഈ ആഴ്ച 1.05ലെത്തിയത്​. രാജ്യത്ത്​ ഏറ്റവും കൂടുതൽ ആക്​ടീവ്​ കേസുകളുള്ള സംസ്​ഥാനത്ത്​ ആർ വാല്യൂ ഉയരുന്നത്​ ആശങ്കജനകമാണെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു.

'ആർ' വാല്യു അടുത്തയാഴ്ച 0.85ന്​ താഴെ എത്തിക്കാനായില്ലെങ്കിൽ കേരളം ഏറ്റവും കൂടുതൽ ആക്​ടീവ്​ കേസുകളുള്ള സംസ്​ഥാനമായി തുടരുമെന്ന്​ ഇന്ത്യയിലെ 'ആർ' വാല്യു സംബന്ധിച്ച്​ പഠനം നടത്തുന്ന ചെ​ൈന്നെയിലെ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മാത്തമാറ്റിക്​സിലെ ഗവേഷകൻ സിതാഭ്ര സിൻഹ പറയുന്നു. ഗുജറാത്ത്​, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ ആർ വാല്യു വർധിക്കുന്നുണ്ടെങ്കിലും 1.00 കടന്നിട്ടില്ല. ഗുജറാത്തിൽ കഴിഞ്ഞയാഴ്ച 0.89 ആയിരുന്നത്​ വർധിച്ച്​ ഈയാഴ്ച 0.93ലെത്തി. രാജസ്​ഥാൻ 0.78ൽനിന്ന്​ 0.83യിലേക്കും ഡൽഹി 0.67ൽനിന്ന്​ 0.69ലേക്കുമെത്തി. ഹരിയാനയുടേത്​ 0.72വിൽനിന്ന്​ 0.73 ആയാണ്​ വർധിച്ചത്​.

കേരളം കഴിഞ്ഞാൽ ആക്​ടീവ്​ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്​ഥാനത്തുള്ള മഹാരാഷ്​ട്രയുടെ ആർ വാല്യു കഴിഞ്ഞയാഴ്ച 1.00ന്​ അടുത്തായിരുന്നു. എന്നാൽ, ഇത്തവണ അത്​ താഴ്​ന്ന്​ 0.86ലെത്തി. ഉത്തർ പ്രദേശ്​ 0.92വിൽനിന്ന്​ 0.91 ആയി കുറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.