കേശബ് മഹീന്ദ്ര അന്തരിച്ചു

മുംബൈ: മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഗ്രൂപ്പ് മുൻ ചെയർമാനും ഇന്ത്യയിലെ ആദ്യകാല ശതകോടീശ്വരനുമായ കേശബ് മഹീന്ദ്ര(99) അന്തരിച്ചു. 1963 മുതൽ 2021 വെര ഗ്രൂപ്പ് ചെയർമാനായിരുന്നു അദ്ദേഹം.

കേശബ് മഹീന്ദ്രയുടെ 48 വർഷത്തെ നേതൃത്വത്തിനിടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈൽ മേഖലയിൽ നിന്ന് ഐ.ടി, റിയൽ എസ്റ്റേറ്റ്, ഫൈനാൻസ് സർവീസ് എന്നീ മേഖലകളിലേക്ക് കൂടി ചുവടുവച്ചിരുന്നു. പെൻസിൽവാനിയ യൂനിവേഴ്സിറ്റിയ്‍ൽ നിന്ന് ബിരുദം നേടിയ കേശബ് മഹീന്ദ്ര 1947ലാണ് കമ്പനിയിൽ ജോലിയിൽ കയറിയത്. 1963 ചെയർമാനുമായി. മരുമകൻ ആനന്ദ് മഹീന്ദ്രക്ക് കമ്പനിയുടെ സാരഥ്യം കൈമാറിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

കമ്പനി മുൻ മാനേജിങ് ഡയരക്ടർ പവൻ ജോൻകയാണ് മരണ വിവരം പുറത്തുവിട്ടത്. സയ്‍ൽ, ടാറ്റാ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽ,  ഐ.സി.ഐ.സി.ഐ തുടങ്ങി നിരവധി സർക്കാർ, സ്വകാര്യ കമ്പനികളുടെ ബോർഡുകളിലും കൗൺസിലുകളിലും കേശബ് മഹീന്ദ്ര സേവനം അനുഷ്ടിച്ചിരുന്നു. ഹൗസിങ് ഡെവലൊപ്മെന്‍റ് ആന്റ് ഫൈനാൻസ് കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Keshub Mahindra passes away at 99

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.