ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയെകുറിച്ചും കേന്ദ്ര സർക്കാറിനെപറ്റിയും തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളോട് കേന്ദ്ര സഹമന്ത്രി കിരൺ റിജിജു. രാജ്യം സംരക്ഷിക്കൽ തങ്ങളുടെ കടമയാണ്. രാജ്യതാൽപര്യം മുൻനിർത്തിയേ സർക്കാറിന് മുന്നോട്ടുപോകാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുള്ള റൊഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുമെന്ന് റിജിജു നേരത്തെ പ്രസ്താവിച്ചിരുന്നു.
അതേസമയം റോഹിങ്ക്യകൾ സുരക്ഷഭീഷണിയാണെന്നും അവരെ പാർപ്പിച്ചാൽ രാജ്യത്തെ വിഭവങ്ങൾ വൻതോതിൽ ചെലവഴിക്കേണ്ടിവരുമെന്നും കേന്ദ്ര സർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
എന്നാൽ, റോഹിങ്ക്യകളെ നാടുകടത്താനുള്ള സർക്കാർ തീരുമാനത്തിൽ മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധിച്ചു. ദേശീയ മനുഷ്യാവകാശ കമീഷനും കേന്ദ്ര സർക്കാർ നിലപാടിനെതിരെ രംഗത്തുവന്നു. അഭയാർഥികളെ നാടുകടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കമീഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.