ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായി കാണിക്കുന്നതിന് പകരം ലഡാക്കിനെ ജമ്മു കശ്മീരിെൻറ ഭാഗമായി ഉൾപ്പെടുത്തിയതിന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ വിശദീകരണം തേടി. അഞ്ച് പ്രവൃത്തി ദിനത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതികരിക്കാതിരിക്കുകയോ പ്രതികരണം തൃപ്തികരമല്ലെങ്കിലോ ട്വിറ്ററിനെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം വിലക്ക് ഏർപ്പെടുത്തുകയോ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുന്ന രീതിയിൽ പൊലീസ് കേസെടുക്കുകയോ ചെയ്യാം.
ഭൂപടത്തിൽ ജമ്മു കശ്മീരിെൻറ ഭാഗമായി കാണിക്കുന്നത് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യയുടെ പരമാധികാരത്തെ വിലകുറച്ച് കാണിക്കുന്നതിന് തുല്യമാണ്. രാജ്യത്തിെൻറ പരമാധികാരത്തെ അവഹേളിച്ചതിന് വെബ്‌സൈറ്റിനും അതിെൻറ പ്രതിനിധികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നും സർക്കാർ നോട്ടീസിൽ ആവശ്യപ്പെട്ടു.
അതേസമയം, സർക്കാറിനും ഇലക്ട്രോണികസ് ആൻഡ് െഎ.ടി മന്ത്രാലയത്തിനും മറുപടി നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ അധികൃതർ അറിയിച്ചു. കത്തിനോട് പ്രതികരിച്ചതായും ജിയോ-ടാഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദീകരിച്ചതായും അവർ പറഞ്ഞു.
നേരത്തെ ട്വിറ്റർ ലഡാക്കിനെ ചൈനയുടെ ഭാഗമായാണ് കാണിച്ചിരുന്നത്. അന്നും സർക്കാർ ട്വിറ്റർ ഉടമ ജാക്ക് ഡോർസിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് ട്വിറ്റർ മാറ്റങ്ങൾ വരുത്തി. എന്നാൽ, ഇത്തവണ ജമ്മു കശ്മീരിെൻറ ഭാഗമായി ലഡാക്കിനെ കാണിക്കുകയായിരുന്നു.
2019 ആഗസ്റ്റ് അഞ്ചിനാണ് ലഡാക്കിന് കേന്ദ്രഭരണ പദവി നൽകിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.