ലഖ്നോ: ലഖിംപൂർ ഖേരി-ബഹ്‌റൈച്ച് ഹൈവേയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ച് കയറി ആറ് മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം നഷ്‌ടപ്പെട്ട ട്രക്ക് റോഡരികിൽ നിന്നിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
കരൺ കുമാർ (14), പരാസ് (85), റിസ്വാൻ (16), കരുണേഷ് വർമ (35), വീരേന്ദ്ര കുമാർ വർമ (50), രോഹിത് കുമാർ (17) എന്നിവരാണ് മരിച്ചത്. രോഹിത് കുമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും ബാക്കി അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും പാംഗി ഖുർദ് സ്വദേശികളാണ്.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.