ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനെതിരെ കോൺഗ്രസ് േനതാവും രാജ്യസഭാ എം.പിയുമായ രേണുക ചൗധരി അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം രാജ്യസഭയിൽ രേണുകയെ മോദി പരിഹസിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്ത കിരൺ റിജിജുവിന്‍റെ നടപടിക്കെതിരെയാണ് കോൺഗ്രസ് അംഗം സ്പീക്കർക്ക് പരാതി നൽകിയത്. കേന്ദ്രമന്ത്രി സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ രേണുകയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. പതിവായി സഭയിൽ ഉറക്കെച്ചിരിക്കാറുള്ള വനിതാ എം.പിയെ രാമായണ സീരിയലിൽ രേണുക അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചിരി ഒാർമിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
മോദിയുടെ പരിഹാസത്തിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ പ്രതിേഷധിച്ചിരുന്നു. ബഹളത്തെ തുടർന്ന് ചെയർമാൻ വെങ്കയ്യ നായിഡുവിന് സഭ നിർത്തിവെക്കേണ്ടിയും വന്നു.
Despite such vexatious laugh by Renuka Chaudhary ji PM Narendra Modi ji didn't get irritated. pic.twitter.com/pc5TGOYhZV
— Kiren Rijiju (@KirenRijiju) February 8, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.