പ്രധാനമന്ത്രിയെ വിമർശിച്ചാൽ പണിപാളും -ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ; മറുപടിയുമായി കേന്ദ്ര നിയമ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ ആവിഷ്കാരസ്വാതന്ത്ര്യമില്ലെന്ന സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര നിയമന്ത്രി കിരൺ റിജിജു. ജനങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ ഒരു നിയന്ത്രണവുമില്ലാതെ അധിക്ഷേപിക്കുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത് എന്നായിരുന്നു റിജിജുവിന്റെ പരാമർശം.

ശ്രീകൃഷ്ണ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിന്റെ ഭാഗം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു റിജിജുവിന്റെ മറുപടി. ​''ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി​ക്കെതിരെ ഒരു നിയന്ത്രണവുമില്ലാതെ എപ്പോഴും സംസാരിക്കുന്നവരാണ് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് കരയുന്നത്''-എന്നായിരുന്നു റിജിജു ട്വീറ്റ് ചെയ്തത്. കോൺഗ്രസിന്റെ കാലത്തുണ്ടായ അടിയന്തരാവസ്ഥയെ കുറിച്ച് അവർ ഒരിക്കലും സംസാരിക്കില്ല.

ചില ​പ്രാദേശിക പാർട്ടി മുഖ്യമന്ത്രിമാരെ വിമർശിക്കാനും അവർക്ക് ധൈര്യമില്ല. കാര്യങ്ങളെല്ലാം അവതാളത്തിലാണെന്നാണ് ഒരു സുപ്രീംകോടതി മുൻ ജഡ്ജി പറഞ്ഞത്.''റിജിജു വിമർശിച്ചു. ജഡ്ജിയുടെ പ്രസ്താവന അപകീർത്തികരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''പൊതുയിടങ്ങളിൽ പ്രധാനമന്ത്രിയെ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ, ഞാൻ കുറ്റസമ്മതം നടത്തണം. ഒരു കാരണവുമില്ലാതെ എന്റെ വീട്ടിൽ റെയ്ഡ് നടക്കുകയും എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും വന്നാൽ സമ്മതിച്ചു ​​കൊടുക്കണം. പൗരൻമാർ എന്ന നിലയിൽ നമ്മൾ എതിക്കുന്ന കാര്യമാണത്''-എന്നായിരുന്നു ശ്രീകൃഷ്ണ അഭിമുഖത്തിൽ സൂചിപ്പിച്ചത്.

Tags:    
News Summary - Law minister kiren rijiju slams former Supreme Court judge for remarks on lack of freedom of expression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.