ന്യൂഡൽഹി: ലവ് ജിഹാദിെൻറ പേരിൽ ഉത്തർപ്രദേശിൽ യോഗി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ രണ്ട് അഭിഭാഷകരും നിയമ ഗവേഷകനും സുപ്രീംകോടതിയിൽ ഹരജിയുമായെത്തി. ഓർഡിനൻസ് ജനങ്ങളുടെ മൗലികാവകാശങ്ങൾക്കെതിരാണെന്ന് അഭിഭാഷകരായ വിശാൽ ഠാക്റെയും അഭയ് സിങ് യാദവും നിയമ ഗവേഷകൻ പ്രാൺവേഷും ഹരജിയിൽ ബോധിപ്പിച്ചു.
'നിയമവിരുദ്ധ മതംമാറ്റ നിരോധന ഓർഡിനൻസ്' എന്ന പേരിട്ട വിവാദ നിയമം സമൂഹത്തിലെ ചീത്ത ശക്തികൾക്ക് ആരെയും കള്ളക്കേസിൽ കുടുക്കാൻ അവസരം നൽകുമെന്ന് ഹരജിക്കാർ ബോധിപ്പിച്ചു. ആളുകൾ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാതെതന്നെയായിരിക്കും കേസുകളിൽപ്പെടുകയെന്നും ഇത് അനീതിക്ക് കാരണമാകുമെന്നും ഹരജിയിൽ പറയുന്നു. വിവാഹത്തിനായി മതം മാറുന്നത് കുറ്റകരമാക്കുന്ന ഓർഡിനൻസ് മതംമാറ്റത്തിനുള്ള നടപടിക്രമങ്ങളും സങ്കീർണമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.