മുംബൈ: അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വായ്പകൾ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. എന്നാൽ അടിയന്തരഘട്ടങ്ങളിൽ മാത്രമേ സംസ്ഥാനങ്ങൾ വായ്പ എഴുതിത്തള്ളുന്ന നടപടിയിലേക്ക് പോകാവൂ. കർഷകരുടെ കടങ്ങൾ ഒഴിവാക്കി നൽകുകയല്ല ശാശ്വത പരിഹാരമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മുംബൈയിൽ മുനിസിപ്പാലിറ്റി ബോണ്ട് പരിപാടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടത്. അവരെ ദുരിതത്തിലേക്ക് നയിക്കാതെ ശ്രദ്ധിക്കുകയാണ് സംസ്ഥാനങ്ങൾ ചെയ്യേണ്ടതെന്നും വെങ്കയ്യനായിഡു പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക വായ്പകൾ എഴുതിത്തള്ളുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമാർശം.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചിരുന്നു. എന്നാൽ വായ്പകൾ എഴുതിത്തളളുന്ന സംസ്ഥാനങ്ങൾ തന്നെ അതിനുള്ള പണം കണ്ടെത്തണമെന്ന് നേരത്തെ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.