മുറാദാബാദിൽ നിന്ന്​ രാജ്​ ബബ്ബാർ; കോൺഗ്രസ്​ രണ്ടാം പട്ടികയിൽ 21 പേർ

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്​ കോൺഗ്രസ്​ രണ്ടാം സ്​ഥാനാർഥി പട്ടിക പുറത്തിറക്കി. ഇതിൽ 21 പേർ ഇടംപിടിച്ചു. പാ ർട്ടിയുടെ ഉത്തർ പ്രദേശ്​ അധ്യക്ഷൻ രാജ്​ ബബ്ബാർ മുറാദാബാദിൽനിന്ന്​ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാ ശ്​ ജയ്​സ്വാൾ കാൺപൂരിൽനിന്നും മുൻ ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ സോളാപൂരിൽനിന്നും പ്രിയ ദത്ത്​ മുംബൈ നോർത്ത്​^സെൻട്രൽ മണ്ഡലത്തിൽനിന്നും ജനവിധി തേടും.

രണ്ടാം പട്ടികയിൽ 16 പേർ യു.പിയിൽനിന്നും അഞ്ചുപേർ മഹാരാഷ്​ട്രയിൽനിന്നുമാണ്​. പട്ടികയിലെ മറ്റു പ്രമുഖർ: കിസാൻ കോൺഗ്രസ്​ നേതാവ്​ നാന പട്ടോളെ (നാഗ്​പൂർ), മുൻ കേന്ദ്ര മന്ത്രി മിലിന്ദ്​ ദിയോറ (മുംബൈ സൗത്ത്​), സഞ്​ജയ്​ സിങ്​ (സുൽത്താൻപൂർ), സാവിത്രി ഫൂലെ (ബഹ്​റീച്ച്​). സാവിത്രി ഫൂലെ ഏതാനും ദിവസംമുമ്പാണ്​ ബി.ജെ.പി വിട്ട്​ കോൺഗ്രസിൽ എത്തിയത്​. പുതിയ പട്ടിക വന്നതോടെ, കോൺഗ്രസ്​ യു.പിയിൽ​ മൊത്തം 27 മണ്ഡലങ്ങളിലെ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചു.

നാഗ്​പൂരിൽ നാന പട്ടോളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിയോടാണ്​ ഏറ്റുമുട്ടുന്നത്​. 2014ൽ ബി.ജെ.പി ടിക്കറ്റിൽ ബണ്ഡാര-ഗോണ്ടിയയിൽ മത്സരിച്ച്​ ജയിച്ച പടോളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവത്തി​​െൻറയും കർഷക വിരുദ്ധ നയങ്ങളുടെയും പേരിൽ പിന്നീട്​ രാജിവെച്ച്​ കോൺഗ്രസിൽ ചേരുകയായിരുന്നു. ബി.ജെ.പിയോട്​ രോഷാകുലരായ കർഷകരുടെ വോട്ട്​ നേടാൻ കോൺഗ്രസ്​ ഇറക്കുന്ന കാർഡാണ്​ നാന പടോളെ.

Tags:    
News Summary - Lok Sabha Elections- Priya Dutt, Raj Babbar In Congress' Second List- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.