യു.പിയിൽ മുസ്‍ലിം വ്യാപാരിക്കെതിരായ ലൗവ് ജിഹാദ് ആരോപണം വ്യാജം; മൂന്നുപേർക്കെതിരെ കേസെടുത്തു

ലഖ്നോ: ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ മുസ്‍ലിം വ്യാപാരിക്കെതിരെ ലൗ ജിഹാദ് ആരോപണമുന്നയിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു പുരുഷൻമാർക്കും അവരുടെ പെൺസുഹൃത്തിനുമെതിരെയാണ് കേസെടുത്തത്.

മോനു ഗുപ്‍തയാണെന്ന് പരിചയപ്പെടുത്തി പ്രിൻസ് ഖുറേശി വിവാഹാഭ്യർഥന നടത്തിയെന്നായിരുന്നു ഡൽഹി സ്വദേശിയായ യുവതിയുടെ അവകാശവാദം. ഖുറേശിയുടെ യഥാർഥ വ്യക്തിത്വം തിരിച്ചറിഞ്ഞപ്പോൾ തന്നെ ബലാത്സംഗം ചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ബലാത്സംഗം സ്ഥിരീകരിക്കാൻ വൈദ്യ പരിശോധനക്ക് വിധേയയാകാൻ യുവതി വിസമ്മതിച്ചു.

പിന്നീട് രണ്ട് സുഹൃത്തുക്കളുടെ പ്രേരണയാൽ മുസ്‍ലിം വ്യാപാരിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു. യുവതിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തി. മൂന്നുപേർക്കുമെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസെടുത്തു.

Tags:    
News Summary - Love-Jihad accusation against Muslim businessman found to be fake, 3 booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.