ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ജോലികൾ സംസ്ഥാനത്തെ ജനങ്ങൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കോവിഡിെൻറ പശ്ചാത്തലത്തിൽ അനേകം പേർക്ക് ജോലി നഷ്ടമാവുകയും യുവാക്കളിൽ തൊഴിലില്ലായ്മ വർധിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന സർക്കാർ പുതിയ നടപടിയുമായി രംഗത്തെത്തിയത്.
''മധ്യപ്രദേശ് സർക്കാർ സുപ്രധാന തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലെ സർക്കാർ ജോലികൾ സംസ്ഥാനത്തെ യുവാക്കൾക്ക് മാത്രം നൽകുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ അവസരങ്ങളും വിഭവങ്ങളും മധ്യപ്രദേശിെൻറ മക്കൾക്കുള്ളതാണ്.''- ശിവരാജ് സിങ് ചൗഹാൻ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റുകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിലുള്ള യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഉടൻ നിയമനിർമാണം നടത്തുമെന്നും ചൗഹാൻ പറഞ്ഞു.
മധ്യപ്രദേശിലെ യുവാക്കൾക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകുമെന്ന് ചൗഹാൻ നേരത്തെ പറഞ്ഞിരുന്നു. തൊഴിലവസരങ്ങൾ കുറവുള്ള സമയത്ത് സ്വന്തം സംസ്ഥാനത്തെ യുവാക്കളെക്കുറിച്ച് ശ്രദ്ധിക്കേണ്ടത് സർക്കാറിെൻറ കടമയാണെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ജോലികളിൽ ഒ.ബി.സി ക്വാട്ട 14 ൽ നിന്ന് 27 ശതമാനമായി ഉയർത്തിയതിന് കോടതിയിൽ പോരാടികൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ തങ്ങളുടെ സർക്കാർ മധ്യപ്രദേശിലെ വ്യവസായ യൂണിറ്റുകളിൽ 70 ശതമാനം ജോലികൾ സംസ്ഥാനത്ത് നിന്നുള്ളവർക്കായി നീക്കിവെക്കുന്ന നിയമം കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് ചൗഹാനെ ഓർമ്മിപ്പിച്ചു.
"കോൺഗ്രസ് സർക്കാരിനു മുമ്പുള്ള ബി.ജെ.പി സർക്കാറിെൻറ 15 വർഷത്തെ ഭരണത്തിൽ നിങ്ങൾ എത്ര യുവാക്കൾക്ക് ജോലി നൽകി"-കമൻനാഥ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ ജനങ്ങൾക്ക് ജോലിയെന്നത് കടലാസിലെ പ്രഖ്യാപനമായി തുടരരുതെന്നും കമൽനാഥ് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.