മുംബൈ: മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പടെ നിരവധി പ്രമുഖർ പത്രി ക നൽകി. നാഗപുർ മണ്ഡലത്തിൽ മത്സരിക്കുന്ന ഗഡ്കരി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ ിനും കുടുംബാംഗങ്ങൾക്കും അണികൾക്കും ഒപ്പമെത്തിയാണ് പത്രിക നൽകിയത്.
വലിയ ഭൂരി പക്ഷത്തിൽ ജയിക്കുമെന്നും ജനം മോദി സർക്കാറിെൻറ ഭരണത്തിൽ തൃപ്തരാണെന്നും അദ്ദേഹ ം പറഞ്ഞു. കഴിഞ്ഞ തവണ 2.84 ലക്ഷം വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ഗഡ്കരി വിജയിച്ചത്. ഗഡ്കരിക്ക് എതിരെ കോൺഗ്രസിലെ നാന പട്ടോലെ പത്രിക നൽകി. ബി.ജെ.പി എം.പിയായിരുന്ന പട്ടോലെ ബി.ജെ.പി സർക്കാറിെൻറ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ച് കോൺഗ്രസിൽ ചേർന്നതാണ്.
സോലാപുരിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീൽ കുമാർ ഷിൻഡെയും അദ്ദേഹത്തിന് എതിരെ വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കറും പത്രിക നൽകി. നാന്ദഡിൽ സിറ്റിങ് എം.പിയായ കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ അശോക് ചവാൻ, ചന്ദ്രപുരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബി.ജെ.പി സിറ്റിങ് എം.പിയുമായ ഹൻസ്രാജ് ആഹിർ തുടങ്ങിയവരും പത്രിക നൽകി.
കടങ്ങൾ എഴുതിത്തള്ളും: എൻ.സി.പി പ്രകടന പത്രിക പുറത്തിറക്കി
മുംബൈ: കർഷക കടം എഴുതിത്തള്ളൽ, തൊഴിൽ, പാകിസ്താനുമായി സമാധാന ചർച്ചകൾ എന്നിവ ഉറപ്പുനൽകി എൻ.സി.പിയുടെ പ്രകടനപത്രിക. ഇടത്തരം വരുമാനക്കാരായ കർഷകരുടേത് അടക്കം മുഴുവൻ കടങ്ങളും എഴുതിത്തള്ളും.
കശ്മീർ യുവാക്കളെ മുഖ്യധാരയിലെത്തിക്കുകയും അവരെ ഭീകരവാദത്തിലേക്ക് തള്ളിവിടുന്നവരെ ശക്തമായി നേരിടുകയും ചെയ്യും. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്ക് എതിരെ നടന്ന ആക്രമണങ്ങളിൽ അന്വേഷണം നടത്തും. വിചാരണക്ക് അതിവേഗ കോടതികൾ സ്ഥാപിക്കും. മുത്തലാഖ് ബിൽ തള്ളും. ഒറ്റ നിരക്കിലായി ജി.എസ്.ടി നിജപ്പെടുത്തും. പാർലമെൻറിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം.
ജി.ഡി.പി മുരടിപ്പിക്കുകയും തൊഴിൽ നഷ്ടമുണ്ടാക്കുകയും ചെയ്ത നോട്ട് നിരോധനത്തിന് എതിരെ ധവളപത്രമിറക്കും -പ്രകടന പത്രികയിൽ പറയുന്നു.
തിങ്കളാഴ്ച ഡൽഹിയിലും മുംബൈയിലുമായാണ് പ്രകടന പത്രിക ഇറക്കിയത്. വരാനിരിക്കുന്ന ബി.ജെ.പിയിതര സർക്കാറിെൻറ നയരൂപവത്കരണത്തിൽ പാർട്ടി മുഖ്യ പങ്കാളിയായിരിക്കുമെന്നും ജനറൽ സെക്രട്ടറി ഡി.പി. ത്രിപാഠി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.