കോവിഡ്: മഹാരാഷ്ട്രയിൽ 360 തടവുകാർക്കും 100 ജീവനക്കാർക്കും പരിശോധന

മഹാരാഷ്ട്ര: കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ 360 തടവുകാരയും 100 ജീവനരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് സംസ്ഥാന ജയിൽ വകുപ്പ്. കോവിഡ് ബാധിച്ച് 4 തടവുകാർ മരിച്ച സാഹചര്യത്തിലാണിത്.

സംസ്ഥാന ആരോഗ്യവകുപ്പ് കണക്കനുസരിച്ച് കോവിഡ് ബാധിച്ച് ഇതുവരെ 8053 പേരാണ് മരിച്ചത്. 1,80298 കേസുകളാണ് റിപോർട്ട് ചെയ്തത്.

അതേസമയം സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപേ പറഞ്ഞു. എന്നാൽ ഹോം, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറൈനിൽ കഴിയുന്നവരിൽ നിന്നും കുടുതൽ പേർക്ക് കോവിഡ് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ അനുദിനം വർദ്ധിക്കുന്നു എന്നത് യാഥാർത്യമാണ്, എന്നാൽ എല്ലാം അടച്ചുപൂട്ടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Maharashtra: Over 360 inmates, 100 jail staff test positive for COVID-19 so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.