മുംബൈ: ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി തേടി വനിത പൊലീസ് കോൺസ്റ്റബ്ള്‍ നല്കിയ അപേക്ഷ മഹാരാഷ്ട്ര പൊലീസ് തള്ളി. ബീഡ് ജില്ലയിലെ മസല്ഗാവ് സിറ്റി പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ ലളിത സാല്‍വെയുടെ അപേക്ഷയാണ് തള്ളിയത്.
ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഒരു മാസത്തെ അവധി ആവശ്യപ്പെട്ട ലളിത ലിംഗമാറ്റശേഷം ജോലിയില്‍ തുടരാനാകുമോ എന്നാണ് ആരാഞ്ഞത്. വനിതസംവരണത്തിൽ ജോലി നേടിയതിനാല്‍ പുരുഷനായതിനുശേഷം ജോലിയിൽ തുടരാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ നടപടിയെന്ന് ലളിതയുടെ അഭിഭാഷകൻ ഇജാസ് നഖ്വി പറഞ്ഞു. എന്നാൽ, നിലപാട് പുനഃപരിശോധിക്കുമെന്ന് അറിയിച്ചതിനാൽ ഇപ്പോൾ കോടതിയെ സമീപിക്കുന്നില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ജീവിതമാണ് ജോലിയെക്കാള്‍ മുഖ്യമെന്നാണ് ലളിത തെൻറ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ നാവികസേന ഉദ്യോഗസ്ഥന് മനീഷ് ഗിരിയെ നാവികസേന പുറത്താക്കിയിരുന്നു. പുരുഷന് എന്ന നിലയില്‍ ജോലി നേടിയ മനീഷ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാവികസേനയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.