കോവിഡി​െൻറ മൂന്നാം തരംഗം പ്രതിരോധിക്കാൻ മുന്നൊരുക്കം തുടങ്ങി​യെന്ന്​ മഹാരാഷ്​​ട്ര

മുംബൈ: കോവിഡി​െൻറ മൂന്നാം തരംഗം പ്രതിരോധിക്കാൻ മുന്നൊരുക്കം തുടങ്ങിയെന്ന്​ മഹാരാഷ്​ട്ര. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ്​​ തോപെയാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂലൈയിലോ ആഗസ്​റ്റിലോ മൂന്നാം തരംഗമുണ്ടായേക്കാമെന്ന്​ അദ്ദേഹം പറഞ്ഞു.

ഓക്​സിജൻ ക്ഷാമം പരിഹരിക്കുന്നതിനാണ്​ പ്രഥമ പരിഗണിന നൽകുന്നത്​. ഇതിന്​ ഓക്​സിജൻ പ്ലാൻറുകൾ സ്ഥാപിക്കും. ഓക്​സിജൻ കോൺസെൻട്രേറ്ററുകളും ലഭ്യമാക്കും. ഇതിനുള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്​ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം 66,159 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 771 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. 68,537 പേർ രോഗമുക്​തരായി. നേരത്തെ മഹാരാഷ്​ട്ര സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ ലോക്​ഡൗൺ സമാനമായ നിയന്ത്രണങ്ങൾ മെയ്​ 15 വരെ നീട്ടിയിരുന്നു. രോഗബാധയിൽ ശമനമില്ലാത്തതിനെ തുടർന്നായിരുന്നു നടപടി.

Tags:    
News Summary - Maharashtra Preparing for a Possible 3rd Wave of Coronavirus by July, Says Health Minister Rajesh Tope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.