മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ലോക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ മെയ് 15 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മുഴുവൻ മന്ത്രിമാരും ലോക്ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ചു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഏപ്രിൽ നാലിനാണ് മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വാരാന്ത്യ ലോക്ഡൗണും രാത്രികാലങ്ങളിൽ കർഫ്യുവുമായിരുന്നു ആദ്യം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ. പിന്നീട് സ്വകാര്യ ഓഫീസുകൾ, തിയറ്ററുകൾ, സലൂൺ എന്നിവയുടെ പ്രവർത്തനം നിർത്തി. മൂന്നാംഘട്ടത്തിൽ പലചരക്ക്, പച്ചക്കറി, പാൽ എന്നിവ വിൽക്കുന്ന കടകളോട് നാല് മണിക്കൂർ മാത്രം പ്രവർത്തിച്ചാൽ മതിയെന്നും സർക്കാർ നിർദേശിച്ചു.
അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ് 63,309 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. 985 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 18 മുതൽ 44 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം സംസ്ഥാനത്ത് ആരംഭിക്കുന്നത് വൈകുമെന്ന സൂചനയും മഹാരാഷ്ട്ര സർക്കാർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.