ഡല്‍ഹി: ഡൽഹി വംശഹത്യയുടെ മറവിൽ പോലിസ് തുറങ്കിലടച്ച പിഞ്ച്ര തോഡ് സംഘടനാ ആക്ടിവിസ്റ്റ് നടാഷാ നര്വാളിെൻറ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. വിരമിച്ച ശാസ്ത്രജ്ഞന്‍കൂടിയായ മഹാവീര്‍ നര്‍വാളാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടാഷ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ഒരു വര്‍ഷത്തോളമായി തിഹാർ ജയിലില്‍ കഴിയുകയാണ് നടാഷ നർവാൾ. നടാഷയുടെ സഹോദരന്‍ കൊവിഡ് പോസിറ്റീവായി ക്വാറൈൻറനിലാണ്. ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തിയാണ് നടാഷയെ അറസ്റ്റ് ചെയ്തത്. ഡൽഹി കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്. മുതിർന്ന ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ അംഗവുമാണ് മഹാവീർ നർവാൾ. കോവിഡ് കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് ഞായറാഴ്ച അദ്ദേഹം അന്തരിച്ചത്.
ഭാരത് ഗ്യാൻ വിജ്ഞാൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. മകൾ നടാഷയ്ക്ക് അദ്ദേഹം നിരുപാധികമായ പിന്തുണ നൽകിയിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി നിലകൊള്ളാനുള്ള മകളുടെ ദൃഡനിശ്ചയത്തിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. 'ജയിലിൽ കഴിയുന്നതിനെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ല. എെൻറ മകൾ അതിനെ പോസിറ്റീവായി നേരിടുകയും കൂടുതൽ ശക്തയായി മടങ്ങുകയും ചെയ്യും'മകളുടെ അറസ്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. നർവാളിെൻറ മരണത്തിൽ സി.പി.ഐ അനുശോചനം രേഖപ്പെടുത്തി. പിതാവിനെ കാണാൻ മകളെ അനുവദിക്കാത്തത് മോദി സർക്കാരിെൻറ ക്രിമിനൽ നടപടിയാണെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടൻ മോചിപ്പിക്കണമെന്നും അനുശോചന സന്ദേശത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.