1950 ഏപ്രിൽ 12 - കുമയോൺ എക്സ്പ്രസ് പാളം തെറ്റി നദിയിൽ വീണ് 50 മരണം
1950 മേയ് 7 - ബിഹാറിൽ ട്രെയിൻ പാലത്തിൽനിന്ന് മറിഞ്ഞ് 81 മരണം
1954 മാർച്ച് 31- ഗൊരഖ്പൂരിനടുത്ത് പാസഞ്ചർ ട്രെയിനിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നത് പൊട്ടിത്തെറിച്ചു, 31 മരണം
1954 സെപ്റ്റംബർ 27ന് ജങ്കാവിനും രഘുനാഥ്പള്ളി സ്റ്റേഷനും ഇടയിൽ 319 ഡൗൺ എക്സ്പ്രസ് പാളം തെറ്റി, 136 മരണം
1954 സെപ്റ്റംബർ 28 - ഹൈദരാബാദ് യസന്തി നദിയിൽ ട്രെയിൻ വീണ് 139 മരണം
1956 നവംബർ 23 മദ്രാസ്-തൂത്തുക്കുടി എക്‌സ്‌പ്രസ് നദിയിലേക്ക് മറിഞ്ഞു, 104 മരണം
1961 ജനുവരി 4 - ഉമേഷ്നഗറിന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 35 മരണം
1961 ഒക്ടോബർ 20 - റാഞ്ചി എക്സ്പ്രസ് പാളം തെറ്റി, 47 മരണം
1963 ജൂലൈ 22 - ഉദ്യാൻ അബ തൂഫാൻ എക്സ്പ്രസ് തുണ്ടല ജങ്ഷനു സമീപം എത്മദ്പൂരിൽ പാളം തെറ്റി 100 മരണം
1964 ഡിസംബർ 23 - രാമേശ്വരം ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ഒലിച്ചുപോയി 126 മരണം
1966 ജൂൺ 13 - മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 57 മരണം
19 മാർച്ച് 1968 - ഡെക്കാൻ എക്‌സ്‌പ്രസും ബീരൂർ-ഹുബ്ലി പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് 53 മരണം
1969 ജൂലൈ 14 - ജയ്പൂരിൽ ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനിൽ ഇടിച്ച് 85 മരണം
1974 ഫെബ്രുവരി 21- മൊറാദാബാദിൽ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയിൽ ഇടിച്ച് 41 മരണം
1981 ജൂൺ 6 - ബിഹാർ ട്രെയിൻ പാളം തെറ്റി ബാഗ്മതി നദിയിൽ വീണ് 300 മരണം
1981 ജൂലൈ 16 -മധ്യപ്രദേശിൽ ചരക്ക് ട്രെയിൻ നർമദ എക്‌സ്പ്രസിന്റെ പിറകിൽ ഇടിച്ച് 50 മരണം
1981 ജൂലൈ 31- ബഹവൽപൂരിനടുത്ത് ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റി 43 മരണം
1982 ജനുവരി 27 - ആഗ്രക്കു സമീപം തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് 50 മരണം
1984 സെപ്റ്റംബർ 15 - മധ്യപ്രദേശിലെ ചാരേഗാവിനു സമീപം പാസഞ്ചർ ട്രെയിൻ നദിയിൽ മുങ്ങി 150 മരണം
1986 മാർച്ച് 10 - ബിഹാറിൽ െട്രയിനുകൾ കൂട്ടിയിടിച്ച് 50ലധികം മരണം
1987 ജൂലൈ 8- ആന്ധ്രപ്രദേശിലെ മച്ചേരിയലിൽ എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി 53 മരണം
1988 ഏപ്രിൽ 18- ലളിത്പൂരിനടുത്ത് ട്രെയിൻ പാളം തെറ്റി 75 മരണം
1988 ജൂലൈ 8 - ഐലൻഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിൽ വീണ് 105 മരണം
1989 മേയ് 14 - കർണാടക എക്‌സ്പ്രസ് പാളം തെറ്റി 69 മരണം
1989 നവംബർ 1 - ഉത്തർപ്രദേശിലെ സകൽദിഹയിൽ ഉദ്യാൻ അഭ തൂഫാൻ എക്സ്പ്രസ് പാളം തെറ്റി 48 മരണം
1990 ജൂൺ 25 - ബിഹാറിലെ മംഗരയിൽ ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം
1993 ജൂലൈ 16 - ബിഹാറിലെ ദർഭംഗ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ 60 മരണം
1993 സെപ്റ്റംബർ 21- രാജസ്ഥാനിലെ ഛബ്രക്കു സമീപം കോട്ട-ബിന പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് 71 മരണം
1995 മേയ് 14 - മദ്രാസ്-കന്യാകുമാരി എക്സ്പ്രസ് സേലത്തിന് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 52 മരണം
1995 ആഗസ്റ്റ് 20 - ഫിറോസാബാദിന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് 400 മരണം
1996 ഏപ്രിൽ 18 - ഗോരഖ്പൂരിനടുത്ത് പാസഞ്ചർ തീവണ്ടി നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം
1997 ഏപ്രിൽ 18 - ഗോരഖ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 60 മരണം
1998 ജനുവരി 6- ബറേലി-വാരാണസി പാസഞ്ചർ ട്രെയിൻ, കാശി വിശ്വനാഥ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 70 മരണം
1998 നവംബർ 26 - ജമ്മുതാവി-സീൽദ എക്‌സ്പ്രസ് ഖന്നയിലെ ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 212 മരണം
1999 ആഗസ്റ്റ് 2 - ബ്രഹ്മപുത്ര മെയിൽ അവധ് അസം എക്‌സ്പ്രസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 285 മരണം
2001 ജൂൺ 22 - മംഗലാപുരം-ചെന്നൈ മെയിൽ ട്രെയിൻ കടലുണ്ടി പുഴയിലേക്ക് വീണ് 52 മരണം
2005 ഒക്ടോബർ 29 - ഡെൽറ്റ ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പാളം തെറ്റി 114 മരണം
2008 ആഗസ്റ്റ് 1 - ആന്ധ്രപ്രദേശിലെ കേസമുദ്രം സ്റ്റേഷൻ കടക്കുന്നതിനിടെ ഗൗതമി എക്‌സ്പ്രസിന് തീപിടിച്ച് 40 മരണം
2010 ജൂലൈ 9 - ഉത്തര ബംഗ എക്‌സ്‌പ്രസും വനാഞ്ചൽ എക്‌സ്പ്രസും സൈന്തിയ റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിടിച്ച് 66 മരണം
2011 ജൂലൈ 10 - ഉത്തർപ്രദേശിലെ ഫത്തേപൂരിനടുത്ത് കൽക്ക മെയിൽ പാളം തെറ്റി 70 മരണം
2014 മേയ് 26 ഗോരഖ്ധാം എക്സ്പ്രസ് ഉത്തർപ്രദേശിലെ ഖലീലാബാദ് സ്റ്റേഷന് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 25 മരണം
2014 ജൂലൈ 23 മേഡക് ജില്ലയിൽ നന്ദേഡ്-സെക്കന്ദരാബാദ് പാസഞ്ചർ തീവണ്ടി മസായ്പേട്ട് ഗ്രാമത്തിൽ ആളില്ലാ ലെവൽ ക്രോസിൽ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് 20 മരണം
2015 മാർച്ച് 20 - ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഡെറാഡൂൺ-വാരണാസി ജന്ത എക്സ്പ്രസ് പാളം തെറ്റി 58 മരണം
2016 നവംബർ 20 ഇന്ദോർ-രാജേന്ദ്ര നഗർ എക്‌സ്പ്രസ് കാൺപൂരിൽനിന്ന് ഏകദേശം 60 കിലോമീറ്റർ പുഖ്രായനിൽ 14 കോച്ചുകൾ പാളം തെറ്റി 152 മരണം
2017 ജനുവരി 21 - ജഗദൽപൂർ-ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസ് വിജയനഗരത്തിലെ കുനേരുവിനടുത്ത് പാളം തെറ്റി 41 മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.