ചണ്ഡീഗഡ്: ട്രക്കിൽ നിന്ന് രണ്ട് ചാക്ക് ഗോതമ്പ് മോഷ്ടിച്ചു എന്നാരോപിച്ച് യുവാവിനെ ഓടുന്ന ട്രക്കിന്റെ മുന്നിൽ കെട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് സംഭവം. ട്രക്കിന്റെ ബോണറ്റിൽ കയറുകൊണ്ട് കെട്ടിയിരിക്കുന്നതും ഡ്രൈവറുടെ സഹായി അയാളുടെ അരികിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകൾ ലഭിച്ചതായി ലോക്കൽ പൊലീസ് അറിയിച്ചു.
ഒരാൾ ട്രക്കിൽ നിന്ന് ഗോതമ്പ് ബാഗുകൾ മോഷ്ടിക്കുന്നത് ഒരു വീഡിയോയിൽ കാണാം. മറ്റൊന്ന് ട്രക്കിന്റെ ബോണറ്റിൽ കെട്ടിയിരിക്കുന്ന ആളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.