പ്രധാനമന്ത്രിക്കെതിരെ രാസാക്രമണ ഭീഷണി​; ഒരാൾ അറസ്​റ്റിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി​െക്കതിരെ രാസാക്രമണം നടക്കുമെന്ന് നാഷണൽ സെക്യൂരിറ്റി ഗാർഡ്​(എൻ.എസ്​.ജി) കൺട്രോൾ യുണിറ്റിലേക്ക്​ വിളിച്ച്​ ഭീഷണിപ്പെടുത്തിയ ആളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സെക്യൂരിറ്റി ജീവനക്കാരനായ ഝാർഖണ്ഡ് സ്വദേശി​ കാശിനാഥ്​ മണ്ഡൽ(22) എന്നയാളെയാണ്​ ഡി.ബി പൊലീസ്​ മുംബൈ സെൻട്രൽ റെയിൽ​വേ സ്​റ്റേഷനിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്​ച​ അറസ്​റ്റ്​ ചെയ്​തത്​. 

ഡൽഹിയിലെ എൻ.എസ്​.ജി കൺട്രോൾ റൂമിലേക്ക്​ ഫോൺ വഴി രാസാക്രമണ ഭീഷണി​ ലഭിച്ചതോടെ പൊലീസ്​ ഇൗ ഫോൺ നമ്പർ തേടിപ്പിടിച്ചാണ്​ കാശിനാഥിനെ അറസ്​റ്റ്​ ​െചയ്​തത്​. ഇയാൾ സൂറത്തിലേക്ക്​ യാത്ര തിരിക്കാനിരിക്കുകയായിരുന്നു. ത​​​​​െൻറ സുഹൃത്ത്​ സമീപകാലത്ത്​ ഝാർഖണ്ഡിലെ നക്​സൽ ആക്രമണത്തിൽ കൊല്ല​െപ്പട്ടിരുന്നെന്നും ഇൗ പശ്ചാത്തലത്തിൽ തനിക്ക്​ പ്രധാനമന്ത്രിയെ നേരിൽ കാണേണ്ടതുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി ഉദ്യോഗസ്​ഥർ അറിയിച്ചു. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്​ച വരെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. ഇന്ന്​ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - Man Allegedly Warns Of "Chemical Attack" On PM In Phone Call, Arrested-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.