മുംബൈ: വൈവാഹിക വെബ്സൈറ്റുകളിലൂടെ പരിചയപ്പെട്ട 12ലധികം സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ മെക്കാനിക്കൽ എൻജിനിയറെ നവി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 32കാരനായ മഹേഷ് എന്ന കരൺ ഗുപ്തയാണ് തിങ്കളാഴ്ച മുംബൈയിലെ മലാഡ് പ്രദേശത്ത് വലയിലായത്.
നാലു മാസമായി ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. വൈവാഹിക സൈറ്റുകളിലൂടെയാണ് ഇയാൾ വിദ്യാസമ്പന്നരായ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. പരിചയം ആകുന്നതോടെ റസ്റ്ററന്‍റിലോ മാളിലോ പബിലോ വെച്ച് കാണാമെന്ന് പറയും.
അത്തരം കൂടിക്കാഴ്ചകൾക്കിടയിലാണ് ഇയാൾ യുവതികളെ ചൂഷണം ചെയ്തതെന്ന് ഡി.സി.പി സുരേഷ് മെങ്ഗാഡെ പറഞ്ഞു.
'ഓരോ തവണയും ഇയാൾ വ്യത്യസ്ഥ മൊബൈൽ നമ്പറുകളാണ് ഉപയോഗിക്കുക. കുറ്റകൃത്യത്തിന് ശേഷം ഇയാൾ സ്ഥിരമായി നമ്പർ മാറ്റും. ഓൺലൈനായി ടാക്സി ബുക്ക് ചെയ്യാൻ പോലും ഇയാൾ സ്വന്തം പേരിലുള്ള സിം കാർഡ് അല്ല ഉപയോഗിക്കാറുള്ളത്. മുമ്പ് ഹാക്കറായി ജോലി ചെയ്തിരുന്ന പ്രതിക്ക് നല്ല കംപ്യൂട്ടർ പരിജ്ഞാനമുണ്ട്. എന്നാൽ അത് ഇയാൾ തെറ്റായി ഉപയോഗപ്പെടുത്തുകയായിരുന്നു' -സുരേഷ് പറഞ്ഞു.
മികച്ച സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ പ്രതി മുമ്പ് വലിയ കമ്പനികളിൽ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
ഇതുവരെ 12 യുവതിളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. എന്നാൽ യഥാർഥ സംഖ്യ ഇനിയും കൂടാം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.