ന്യൂഡൽഹി: പാർലമെന്‍റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ യുവാവിനെ സി.ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈയിൽ നിന്ന് പ്രത്യേക കോഡുകൾ അടങ്ങിയ കടലാസ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
പാർലമെന്‍റിന് പുറത്തെ പുൽത്തകിടിക്ക് സമീപം ചുറ്റിത്തിരിഞ്ഞ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ബാഗിൽ നിന്ന് ഡ്രൈവിങ് ലൈസൻസും വിവിധ പേരുകളിലുള്ള ആധാർ കാർഡുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബാഗിൽനിന്നാണ് കോഡുകളെന്ന് സംശയിക്കുന്ന കടലാസ് ലഭിച്ചത്.
താൻ ജമ്മു കശ്മീരിലെ ബുദ്ഗാം സ്വദേശിയാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 2016ൽ ഡൽഹിയിൽ വന്നതാണെന്നാണ് പറഞ്ഞത്. ഇയാളുടെ മറുപടികളിൽ വൈരുധ്യമുള്ളതായി പൊലീസ് പറയുന്നു. യുവാവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.