പൽഘാർ: മഹാരാഷ്ട്രയിൽ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യ ചെയ്തു. പൽഘാർ ജില്ലയിലെ നലാസപാറയിലെ ബാബുൽപാദയിലാണ് സംഭവം.
35കാരനായ കൈലാഷ് പർമാർ 12 വയസുള്ള മകനെയും അഞ്ചും എട്ടും വയസുള്ള പെൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കൈലാഷും സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൽഘാർ പൊലീസ് അറിയിച്ചു.
കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.