മുംബൈ: പിണങ്ങിപോയ ഭാര്യ തിരികെ വരാൻ വിസമ്മതിച്ചതിനെ തുടർന്ന് ടവറിന്‍റെ മുകളിൽ കയറി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഖാണ്ഡവയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചാടുമെന്ന ഭീഷണിയുമായി കൂറ്റൻ ടവറിന്‍റെ മധ്യഭാഗത്തിരിക്കുന്ന യുവാവിനെ താഴെ ഇറക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യങ്ങളിൽ.
മുംബൈയിലെ ഖാണ്ഡവ സ്വദേശിയായ ദിനേശ് രാംധൻ കൈത്വാസാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ മടങ്ങി വരാൻ തയാറാകുന്നില്ലെന്നും മക്കളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ടവറിന്‍റെ മുകളിൽ നിന്ന് യുവാവ് വിളിച്ച് പറയുന്നുണ്ട്. ഭാര്യയോട് തിരികെ വരാൻ പൊലീസ് ആവശ്യപ്പെടണമെന്നും യുവാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോൾ അവർ അത് അംഗീകരിച്ചില്ലെന്നും അതിനാലാണ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചതെന്നും ദിനേശ് പറയുന്നു.
പൊലീസ് സ്റ്റേഷന്‍റെ മുന്നിൽ വെച്ച് കൈ ഞരമ്പ് മുറിച്ചതിന് ശേഷമാണ് യുവാവ് ടവറിലേക്ക് കയറിയത്. താഴെ ഇറക്കിയ ശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ദിനേശ് ആദ്യം കൈ ഞരമ്പുകൾ മുറിക്കുകയായിരുന്നു. യുവാവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അമ്മക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം വീട്ടിലേക്ക് പറഞ്ഞുവിട്ടു. കുടുംബത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.