ചെന്നൈ: മൂന്നാഴ്ചക്കാലത്തെ തെരച്ചിലിനൊടുവിൽ പിടിയിലായ T 23 എന്ന പേരിലറിയപ്പെടുന്ന നരഭോജി കടുവയെ മൈസൂർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനം. തമിഴ്നാട് വനം മന്ത്രി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
മൈസൂരിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ റെസ്ക്യൂ സെൻററിൽ മതിയായ ചികിൽസ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ചെന്നൈ വണ്ടലൂർ മൃഗശാലയിലേക്ക് കൊണ്ടുപോകാനാണ് വനം അധികൃതർ പദ്ധതിയിട്ടിരുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ മസിനഗുഡി വനത്തിൽ രണ്ടാമത്തെ മയക്കുവെടിയേറ്റാണ് കടുവ കീഴടങ്ങിയത്. ഒരു വർഷത്തിനിടെ ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും നാലുപേരെയാണ് ഇൗ കടുവ കൊന്നത്. ഇതിന് പുറമെ മുപ്പതിലധികം കന്നുകാലികളെയും കൊന്നുതിന്നു. കടുവയെ പിടികൂടുന്നതിന് 150ഒാളം കേരള- തമിഴ്നാട് വനം ജീവനക്കാർ രണ്ട് കുങ്കിയാനകളുടെയും പ്രത്യേക പരിശീലനം നേടിയ നായ്ക്കളുടെയും സേവനം ഉപയോഗപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.