കേരളത്തിൽ നിന്ന്​ കൊങ്കണിലെത്തിയയാൾക്ക്​ കോവിഡ്​; കൊങ്കൺ വരെ യാത്ര നേത്രാവതിയിൽ

മുംബൈ: കേരളത്തിൽ നിന്ന്​ കൊങ്കണിലെത്തിയയാൾക്ക്​ ഞായറാഴ്​ച​ കോവിഡ്​ സ്​ഥിരീകരിച്ചു​. കൊങ്കൺ മേഖലയിലെ ആദ്യ മലയാളി കോവിഡ്​ രോഗിയാണിയാൾ. വെള്ളിയാഴ്​ച കേരളത്തിൽ നിന്ന്​ മുംബൈയിലേക്ക്​ പുറപ്പെട്ട നേത്രാവതി എക്​സ്​പ്രസിലെ എസ്​ എട്ട്​ കോച്ചിലെ യാത്രക്കാരനാണിയാളെന്ന്​​ മഹാരാഷ്​ട്രയിലെ മലയാളികളുടെ കൂട്ടായ്​മയിലുള്ള കോവിഡ്​ ഹെൽപ്​ ഡെസ്​ക്​ പ്രവർത്തകർ അറിയിച്ചു.

ഇൗ യാത്രക്കാരൻ ഉൾപ്പെടെ 12 മലയാളികൾക്കാണ്​ ഞായറാഴ്​ച മഹാരാഷ്​ട്രയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ കോവിഡ്​ ബാധിച്ച മലയാളികളുടെ എണ്ണം 88 ആയി. ഇതിൽ മലയാളി നഴ്​സുമാരും അവരിൽ ചിലരുടെ കുടുംബാംഗങ്ങളുമുണ്ട്​.

വെള്ളിയാഴ്​ച നേത്രാവതിയുടെ എസ്​ എട്ട്​ കോച്ചിൽ കേരളത്തിൽ നിന്ന്​ പുറപ്പെട്ട്​ ശനിയാഴ്​ച മുംബൈയിൽ എത്തിയ എല്ലാവരും ബന്ധപ്പെടുകയൊ പരിശോധന നടത്തുകയൊ ചെയ്യണമെന്ന്​ ഹെൽപ്​ ഡസ്​കുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - man from kerala confirmed covid 19 in mumbai -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.