യു.പിയിൽ വീണ്ടും പൊലീസ്​ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

മീററ്റ്​: ഉത്തർപ്രദേശിൽ പൊലീസ്​ നടത്തിയ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.​ഒരു പൊലീസുകാരന്​ പരിക്കേറ്റു.  ശനിയാഴ്​ച രാത്രിയാണ്​ സംഭവം. 50,000 രൂപ ഇനാം പ്രഖ്യാപിച്ച സൂർജിത്ത്​ എന്നയാളാണ്​ കൊല്ലപ്പെട്ടതെന്ന് യു.പി​ പൊലീസ്​ അറിയിച്ചു.

പ്രതി സ്ഥലത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന്​ ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ്​ പ്രതി കൊല്ലപ്പെട്ടതെന്ന്​ മീററ്റ്​ പൊലീസ്​ സുപ്രണ്ട്​ മൻസിൽ സൈനി അറിയിച്ചു.

ഒരു കുടുംബത്തിലെ മൂന്ന്​​ പേരെ കൊന്ന കേസിലെ പ്രതിയാണ്​ സുർജിത്തെന്ന്​ പൊലീസ്​ പറഞ്ഞു. മറ്റൊരാളെ കൊല്ലാൻ ഇയാൾ ശ്രമം നടത്തുന്നതിനിടെയാണ്​ ഏറ്റുമുട്ടൽ ഉണ്ടായതെന്നും പൊലീസ്​ വ്യക്​തമാക്കി. 2016 മുതൽ ഇയാൾക്ക്​ വേണ്ടിയുള്ള അന്വേഷണം പൊലീസ്​ നടത്തുകയാണ്​. കൊലപാതകത്തിന്​ പുറമേ തട്ടികൊണ്ടു പോകൽ, പിടിച്ചുപറി തുടങ്ങിയ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്​.

Tags:    
News Summary - Man Shot In An Encounter; UP Police Say, He Carried A Bounty Of Rs. 50, 000-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.