ന്യൂഡൽഹി: കേന്ദ്രസർക്കാർ ഒാഫിസുകളിൽ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ ടെലിഫോൺ സേവനം മാത്രം ഉപയോഗിക്കണമെന്ന് നിർദേശം. മന്ത്രാലയങ്ങൾ, പൊതു വകുപ്പുകൾ, പൊതുമേഖല യൂനിറ്റുകൾ എന്നിവിടങ്ങളിൽ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ ടെലികോം സേവനം മാത്രം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും നിർബന്ധമായും ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ സേവനം വിനിയോഗിക്കാൻ നിർദേശം നൽകിയതായി ടെലി കമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചു.
ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം കേന്ദ്രസർക്കാറിന് കീഴിലെ എല്ലാ സെക്രട്ടറിമാർക്കും വകുപ്പുകൾക്കും ഒക്ടോർ 12ന് ഉത്തരവ് കൈമാറി. കേന്ദ്രസർക്കാർ ഒാഫിസുകളിൽ പൊതുമേഖല സ്ഥാപനങ്ങളായ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ സേവനം ഉപയോഗപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭ കൈകൊണ്ടതാണെന്നും വിവിധ വകുപ്പുകൾക്ക് നൽകിയ കുറിപ്പിൽ പറയുന്നു.
ഭീമൻ നഷ്ടത്തിൽനിന്ന് ബി.എസ്.എൻ.എല്ലിനെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം. 2019-20ൽ ബി.എസ്.എൻ.എല്ലിന് 15,500 കോടിയും എം.ടി.എൻ.എല്ലിന് 3694 കോടിയുമായിരുന്നു റെക്കോർഡ് നഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.